ദോഹ: പ്രിയനാടിെൻറ ദേശീയദിനാഘോഷം കെേങ്കമമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഒാരോ മുക്കുമൂലകളും. വീടുകളും െകട്ടിടങ്ങളും വർണങ്ങളാൽ അലംകൃതമായി. ദേശീയപതാകകളും അമീറിെൻറ ചിത്രങ്ങളും വാഹനങ്ങളിലും കെട്ടിടങ്ങളിലും നിറഞ്ഞു. ദേശീയദിനം പ്രമാണിച്ച് രാജ്യത്ത് ഇന്നും നാളെയും പൊതു അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.
നാളെ നടക്കുന്ന ദേശീയ ദിനത്തോടനുബന്ധിച്ച പേരഡേിനുള്ള ഒരുക്കങ്ങൾ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി വിലയിരുത്തി. കോർണിഷിൽ നടന്ന ട്രയൽ പരഡേിൽ പ്രധാനമന്ത്രിക്ക് പുറമെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ.ഖാലിദ് ബിൻ മുഹമ്മദ് അൽഅത്വിയ്യയും സംസ്ക്കാരിക–സ്പോർട്സ് മന്ത്രി സ്വലാഹ് ബിൻ ഗാനി അൽഅലിയും ഉന്നത സൈനിക വൃത്തങ്ങളും സംബന്ധിച്ചു.
ട്രയൽ പരേഡിൽ മുഴുവൻ സൈനിക കേഡർ വിഭാഗങ്ങളും സംബന്ധിച്ചു. കര–വ്യോമ– നാവിക സൈനിക വിഭാഗങ്ങളിലെ വിവിധ കേഡറുകൾ ഉണ്ടായിരുന്നു. മുൻ വർഷങ്ങളിൽ നിന്ന് ഭിന്നമായി രാജ്യത്തിെൻറ സൈനിക ശേഷി പ്രകടിപ്പിക്കുന്ന പരേഡായിരിക്കും ഇത്തവണത്തേതെന്ന സൂചയാണ് അധികൃതർ നൽകുന്നത്. പ്രതിരോധ മേഖലയിെല ഏറ്റവും നവീനമായ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും പരേഡിലുണ്ടാകും. വ്യോമ സേനയിൽ നിന്നായിരിക്കും ഏറ്റവും കൂടുതൽ പുതിയ ആയുധങ്ങൾ പരേഡിനെത്തുക. ഡിസംബർ പതിനെട്ടിെൻറ പ്രതീകമായി പതിനെട്ട് വെടിക്കെട്ടുകളോയൊകും പരേഡിന് തുടക്കം കുറിക്കുക. തുടർന്ന് തമീം അൽമജ്ദിെൻറ പതാകയേന്തി ഹെലികോപ്ടറിെൻറ പ്രത്യേക പ്രദർശനമുണ്ടാകും. തുടർന്ന് വ്യോമ സേനയുടെ പക്കലുള്ള അത്യാധുനിക സംവിധാനങ്ങളുള്ള യുദ്ധ വിമാനങ്ങളുടെ പരേഡായിരിക്കും നടക്കുക. തുടർന്ന് ഫ്രാൻസിൽ നിന്ന് വാങ്ങിയ മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള റാഫേൽ വിമാനങ്ങളുടെ പരേഡ് നടക്കും. ആഗോള തലത്തിൽ യുദ്ധ വിമാനങ്ങളിൽ ഏറ്റവും പുതിയ ആധുനിക സാങ്കേതിക വിദ്യകളുളള യുദ്ധ വിമാനമാണ് റാഫേൽ. തുടർന്ന് ലഖ്വിയ സേനയുടെ പാരച്ച്യൂട്ട് ലാൻറിംഗ് നടക്കും. ആകാശത്ത് ഖത്തർ പതാകയുടെ നിറങ്ങളിലുള്ള ആകർഷകമായ വർണ വിസ്മയം ഈ സംഘം തീർക്കും. തുടർന്ന് വിവിധ സൈനിക ബറ്റാലിയനുകളുടെ പരഡേുകൾക്ക് തുടക്കം കുറിക്കും. കോർണിഷിൽ ഏറ്റവും ആകർഷകമായ രീതിയിലാകും ഇത് സംഘടിപ്പിക്കുക. പ്രധാനമന്ത്രിയടക്കമുള്ള ഉന്നത വൃത്തങ്ങൾ മുഴുവൻ ഒരുക്കങ്ങളും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.