ഖ​ത്ത​ർ ചാ​രി​റ്റി ബോ​സ്‌​നി​യ​യി​ൽ സ​ഹാ​യ വി​ത​ര​ണം ന​ട​ത്തു​ന്നു

ബോ​സ്‌​നി​യ​യി​ൽ സ​ഹാ​യ​വു​മാ​യി ഖ​ത്ത​ർ ചാ​രി​റ്റി

ദോ​ഹ: ഖ​ത്ത​റി​ലെ ഉ​ദാ​ര​മ​തി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ ഖ​ത്ത​ർ ചാ​രി​റ്റി ബോ​സ്‌​നി​യ​യി​ലെ അ​നാ​ഥ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, നി​ർ​ധ​ന​ർ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന 126 കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി. ബോ​സ്‌​നി​യ​യി​ലെ ഖ​ത്ത​ർ ചാ​രി​റ്റി ഓ​ഫി​സ് പ്ര​തി​നി​ധി സം​ഘം തു​സ്‍ല, ഗി​വ്‌​നി​ക്ക മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് സ​ഹാ​യ​ത്തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു. വ​സ്ത്ര​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, റ​ഫ്രി​ജ​റേ​റ്റ​റു​ക​ൾ, വി​റ​ക്, അ​ല​മാ​ര​ക​ൾ, വൈ​ദ്യു​തി ചെ​ല​വു​ക​ൾ എ​ന്നി​വ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ട്യൂ​ഷ​ൻ ഫീ​സും മ​റ്റു ആ​വ​ശ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് സ​ഹാ​യ​വി​ത​ര​ണം. ഖ​ത്ത​ർ ചാ​രി​റ്റി ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും പ​ഠി​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ളോ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഭ്യ​ർ​ഥി​ച്ചു. ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ കു​ടും​ബ​ങ്ങ​ളും വ്യ​ക്തി​ക​ളും ഖ​ത്ത​ർ ചാ​രി​റ്റി​ക്കും സ്‌​പോ​ൺ​സ​ർ​മാ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു. റു​ഫ​ഖാ എ​ന്ന ത​ല​ക്കെ​ട്ടി​ൽ നി​ല​വി​ൽ 3527 പേ​രാ​ണ് ബോ​സ്‌​നി​യ​യി​ൽ ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ സ്‌​പോ​ൺ​സ​ർ​ഷി​പ്പി​ന് കീ​ഴി​ലു​ള്ള​ത്. അ​നാ​ഥ പ​രി​പാ​ല​ന പു​ന​ര​ധി​വാ​സ കേ​ന്ദ്രം പ​ദ്ധ​തി ഖ​ത്ത​ർ ചാ​രി​റ്റി​ക്ക് കീ​ഴി​ൽ ബോ​സ്‌​നി​യ​യി​ൽ ന​ട​പ്പാ​ക്കി​യ പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ്. ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന സ്​​പോ​ൺ​സ​ർ​ഷി​പ്പും പെ​ൺ​കു​ട്ടി​ക​ൾ ഉ​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഭ​വ​ന​പ​ദ്ധ​തി​യും ബോ​സ്‌​നി​യ​യി​ൽ ഖ​ത്ത​ർ ചാ​രി​റ്റി​ക്ക് കീ​ഴി​ൽ ബോ​സ്നി​യ​യി​ൽ ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Qatar Charity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.