ദോഹ: യമനിലെ വിവിധ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസവുമായി ഖത്തർ ചാരിറ്റി. യമനിലെ ഫീൽഡ് ഓഫിസ് സംഘം ദുരിതബാധിതർക്കിടയിൽ സഹായവിതരണം ആരംഭിച്ചു. പ്രളയത്തെത്തുടർന്ന് അടിയന്തര മാനുഷിക പ്രതികരണമെന്ന നിലയിൽ ഭക്ഷണപ്പൊതികൾ, ശുചിത്വ കിറ്റുകൾ, പാർപ്പിട ഉപകരണങ്ങൾ ഉൾപ്പെടുന്ന പ്രാഥമിക സഹായ വിതരണമാണ് ഖത്തർ ചാരിറ്റി നടത്തുന്നത്.
അൽ ഹുദൈദ ഗവർണറേറ്റിലെ രണ്ട് ജില്ലകളിൽ അൽ ഖനാവിസ്, അൽ സൈദിയ എന്നിവിടങ്ങളിലായി ആയിരത്തോളം പേർക്ക് ഭക്ഷണപാക്കുകളും ശുചിത്വ കിറ്റുകളും വിതരണം ചെയ്താണ് സഹായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ഹജ്ജ പ്രവിശ്യയിൽ 3500 ഭക്ഷണപ്പൊതികളും ശുചിത്വ കിറ്റുകളും വിതരണം ചെയ്തതോടൊപ്പം മാരിബ്, ഹൈയ്സ്, അൽ ഖൗഖ എന്നിവിടങ്ങളിലായി 1150 ഭക്ഷണപ്പൊതികൾ, ശുചിത്വ കിറ്റുകൾ എന്നിവയും വിതരണം ചെയ്യാനുള്ള തയാറെടുപ്പിലാണ് ഖത്തർ ചാരിറ്റി സംഘങ്ങൾ. പകർച്ചവ്യാധികൾ തടയുന്നതിന് ആവശ്യമായ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യാനും പദ്ധതിയിടുന്നുണ്ട്.
കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ 60ഓളം പേരാണ് യമനിൽ മരണമടഞ്ഞത്. 34,000 ത്തോളം കുടുംബങ്ങൾ പ്രളയക്കെടുതി നേരിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.