ദോഹ: ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കും യുദ്ധക്കെടുതികള്‍ക്കും ഇരയായ സിറിയയിൽ സഹായഹസ്തവുമായി ഖത്തർ ചാരിറ്റി. കുട്ടികൾക്ക് ഭക്ഷണവും മരുന്നും നല്‍കാനും താമസ കേന്ദ്രങ്ങളൊരുക്കാനുമാണ് ഖത്തര്‍ ചാരിറ്റി പ്രധാനമായി സിറിയയിൽ ശ്രമിക്കുന്നത്. അഭയാർഥികളായ കുട്ടികൾക്ക് വിദ്യാഭ്യാസം നല്‍കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. 544.5 ദശലക്ഷം റിയാലാണ് ചിലവഴിച്ചത്.
72 ശതമാനം സിറിയന്‍ ജനതയെയും തങ്ങളുടെ സഹായപദ്ധതിയില്‍ ഉള്പ്പെടുത്താനായതായി ഖത്തര്‍ ചാരിറ്റി അധികൃതര്‍ അറിയിച്ചു. 162 ലക്ഷം സിറിയക്കാരാണ് ഗുണഭോക്താക്കളയത്. ഖത്തര്‍ ചാരിറ്റി നിര്‍മ്മിച്ചു നല്കിയ വീടുകളും താമസ കേന്ദ്രങ്ങളും താത്കാലിക ഷെല്‍ട്ടറുകളും പ്രയോജനപ്പെടുത്തിയത് 20.12ലക്ഷം പേരാണ്. ആശുപത്രി സേവനങ്ങള്‍ 28 ലക്ഷത്തോളം പേർ ഉപയോഗപ്പെടുത്തി. വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങളുടെ ഗുണഭോക്താക്കൾ 28 ലക്ഷത്തോളം വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.