ദോഹ: ഖത്തറിനും ചൈനക്കും ഇടയിലെ വിസ ഇളവ് പ്രാബല്യത്തിൽ വന്നു. ഖത്തർ–ചൈന നയതന്ത്രബന്ധത്തിെൻറ 30ാം വാർഷികവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാറിലാണ് ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് വിസ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ചടങ്ങിൽ ഖത്തർ വിദേശകാര്യസഹമന്ത്രി സുൽതാൻ ബിൻ സഅദ് അൽ മുറൈഖി, ചൈന റിപ്പബ്ലിക് സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യമന്ത്രിയുമായ വാങ്യീയും സംബന്ധിച്ചു.
ഔദ്യോഗിക സന്ദർശനത്തിനായി ബീജിംഗിലെത്തിയ അൽ മുറൈഖി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി കൂടിക്കാഴ്ച നടത്തി. ഖത്തറിനും ചൈനക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധം വളരെ ശക്തമായ നിലയിലാണെന്നും വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം കാരണമായെന്നും കൂടിക്കാഴ്ചക്കിടെ അൽ മുറൈഖി പറഞ്ഞു.
ഖത്തറും ചൈനയും തമ്മിലെ ബന്ധം ആഴത്തിലുള്ളതാണെന്നും ഖത്തർ ആതിഥ്യം വഹിച്ച അറബ്–ചൈന സഹകരണ ഫോറം വിജയകരമായിരുന്നുവെന്നും വാങ് യീ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടിക്കാഴ്ചയിൽ ചർച്ചയായി. അറബ്–ചൈന സഹകരണ ഫോറത്തിെൻറ എട്ടാം പതിപ്പുമായി ബന്ധപ്പെട്ട അജണ്ടയും കൂടിക്കാഴ്ചയിൽ ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.