ദോഹ: ഖത്തറിൽ കോവിഡ് പരിശോധന നടത്താനുള്ള അംഗീകൃത സ്വകാര്യ ആശുപത്രികളുടെ പട്ടിക പൊതുജനാരോഗ്യമന്ത്രാലയം പുറത്തുവിട്ടു. ഇതനുസരിച്ച് 26 സ്ഥാപനങ്ങൾക്ക് കോവിഡ് പി.സി.ആർ.ടെസ്റ്റ് നടത്താൻ കഴിയും. അംഗീകൃത സ്ഥാപനങ്ങൾ ഇവയാണ്.
1. അൽ ഇമാദി ഹോസ്പിറ്റൽ, 2. ടർക്കിഷ് ഹോസ്പിറ്റൽ, 3. ദോഹ ക്ലിനിക് ഹോസ്പിറ്റൽ 4. അൽ അഹ്ലി ഹോസ്പിറ്റൽ 5. ക്വീൻ ഹോസ്പിറ്റൽ 6. ഡോ. മൂപ്പൻസ് ആസ്റ്റർ ഹോസ്പിറ്റൽ 7. മഗ്രിബി സെൻറർ ഫോർ ഐ, ഇ.എൻ.ടി ആൻറ് ഡെൻറൽ, 8. എലൈറ്റ് മെഡിക്കൽ സെൻറർ, 9. വെസ്റ്റ് ബേ മെഡികെയർ, 10. സിറിയൻ അമേരിക്കൻ മെഡിക്കൽ െസൻറർ, 11. ഫ്യൂച്ചർ മെഡിക്കൽ സെൻറർ, 12. ഡോ.ഖാലിദ് അൽ ശൈഖ് അലീസ് മെഡിക്കൽ സെൻറർ, 13. അൽ ജുഫൈരി ഡയഗ്നോസിസ് ആൻറ് ട്രീറ്റ്മെൻറ്, 14. അൽ അഹ്മദാനി മെഡിക്കൽ സെൻറർ, 15. ഇമാറ ഹെൽത്ത് കെയർ, 16. കിംസ് ഖത്തർ മെഡിക്കൽ സെൻറർ, 17. അലീവിയ മെഡിക്കൽ സെൻറർ, 18. ആസ്റ്റർ മെഡിക്കൽ സെൻറർ പ്ലസ് അൽ മുൻതസ, 19. അൽജമീൽ മെഡിക്കൽ സെൻറർ, 20. അറ്റ്ലസ് മെഡിക്കൽ സെൻറർ, 21. അൽതഹ്രിർ മെഡിക്കൽ സെൻറർ, 22. നസീം അൽ റബീഹ് മെഡിക്കൽ സെൻറർ ദോഹ, 23. നസീം അൽ റബീഹ് മെഡിക്കൽ സെൻറർ, 24. ന്യൂ നസീം അൽ റബീഹ് മെഡിക്കൽ സെൻറർ, 25. ആസ്റ്റർ മെഡിക്കൽ സെൻറർ അൽഖോർ, 26. അൽ കയ്യാലി മെഡിക്കൽ സെൻറർ.
480 റിയാൽമുതൽ 500 റിയാൽ വരെയാണ് എല്ലായിടത്തും പരിശോധനക്കായി ഈടാക്കുന്നത്. എന്നാൽ സ്കൂളുകൾക്കും വിദ്യാർഥികൾക്കും ഒരുമിച്ച് പരിശോധന നടത്തുേമ്പാൾ പ്രത്യേക ഇളവുകളും ചില സ്ഥാപനങ്ങൾ നൽകുന്നുണ്ട്. സ്വകാര്യസ്ഥാപനങ്ങൾ സാമ്പിളുകൾ ശേഖരിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻെറ ലബോറട്ടറികളിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.