ദോഹ: സൗദിയുൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറിനെ ഒറ്റപ്പെടുത്തിയത് ഗൾഫ്രാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കയാണ്. ഖത്തറിനെതിരായ ഉപരോധം ചൊവ്വാഴ്ച നടപ്പാക്കിയപ്പോൾ വിവിധ മേഖലകളിൽ സംഭവിച്ചത്.
- മൗറീഷ്യസും ഖത്തർ ബന്ധം വിഛേദിച്ചു
- ഖത്തറിലേക്ക് തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീൻസ് താൽകാലികമായി നിർത്തിവെച്ചു.
- കുവൈത്തിെൻറ അഭ്യർഥനമാനിച്ച് ഗൾഫ് പ്രതിസന്ധിയെക്കുറിച്ച് ഖത്തർ അമീർ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് മാറ്റിവെച്ചു
- ഖത്തർ എയർവേസിെൻറ ലൈസൻസ് സൗദി റദ്ദാക്കി
- ബി ഇൻ സ്പോർട് നെറ്റ്വർക് യു.എ.ഇ ബ്ലോക് ചെയ്തു
- ഖത്തറിെൻറ ഒാഹരി വിപണിയിടിഞ്ഞു
- ഖത്തറിൽനിന്നുള്ള അലൂമിനിയം കയറ്റുമതി യു.എ.ഇ റദ്ദാക്കി
- യു.എ.ഇ, ഇൗജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലേക്കുള്ള ഖത്തർ എയർവേസിെൻറ വിമാനസർവിസ് നിർത്തി
- ഖത്തർ റിയാലുകൾ വിറ്റഴിക്കാൻ സൗദി ബാങ്കിെൻറ നിർദേശം
- ഇൗജിപ്ത് വ്യോമപരിധി അടച്ചു
- സൗദി അൽജസീറ ചാനലിന് താഴിട്ടു
- ഖത്തർ കപ്പലുകൾ സൗദി തുറമുഖത്ത് അടുപ്പിക്കുന്നത് വിലക്കി
- ഖത്തറുമായുള്ള വ്യോമ-നാവിക മേഖലകൾ ഇൗജിപ്ത് അടച്ചു
- ഭക്ഷ്യവസ്തുക്കളടങ്ങിയ ഇറാൻ കപ്പൽ ഖത്തറിലേക്ക് തിരിച്ചു
- ഖത്തറിൽനിന്നുള്ള കപ്പലുകൾ യു.എ.ഇ തുറമുഖത്തുനിന്ന് തിരിച്ചയച്ചു
- ഇൗജിപ്ത് ഖത്തർ അംബാസഡെറ തിരിച്ചുവിളിച്ചു
- ഖത്തറിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് സൗദിഅതിർത്തിയിൽ ട്രക്കുകൾ നിരന്നു
- എയർ അറേബ്യ വിമാനസർവിസ് റദ്ദാക്കി
- ദുബൈയിലെ ഫ്ലൈ ദുൈബ, ഇത്തിഹാദ് വിമാന സർവിസുകൾ നിർത്തിവെച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.