ദോഹ: ഖത്തറിന് മേൽ അയൽ രാഷ്ട്രങ്ങൾ പ്രഖ്യാപിച്ച ഉപരോധത്തിന് ഇന്നലെയോടെ രണ്ട് മാസം പൂർത്തിയായി. കര, കടൽ, വ്യോമ അതിർത്തികൾ അടച്ച് കൊണ്ടുളള ഉപരോധമാണ് അയൽ രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്ത് എന്നീ രാജ്യങ്ങൾ ഏർപ്പെടുത്തിയത്. ജി.സി.സി അംഗരാഷ്ട്രമായ ഖത്തറിന് മേൽ ഏർപ്പെടുത്തിയ ഉപരോധവുമായി ബന്ധപ്പെട്ട പ്രതിസന്ധി തീർക്കാൻ കുവൈത്ത് നടത്തുന്ന ശ്രമം സജീവമായി തുടരുകയാണെന്ന് കുവൈത്ത് ഭരണകൂട വൃത്തങ്ങൾ വ്യക്തമാക്കി.
ഖത്തറിനും ഉപരോധ രാജ്യങ്ങൾക്കുമിടയിൽ ഭിന്നത കൂട്ടാതിരിക്കാനുള്ള തീവ്ര ശ്രമമാണ് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നേതൃത്വത്തിൽ നടന്നുവരുന്നത്. ഒരു പരിധി വരെ അദ്ദേഹം അതിൽ വിജയിച്ചു എന്ന് തന്നെ വേണം കരുതാൻ. രാഷ്ട്ര നേതാക്കൾക്കിടയിൽ രൂക്ഷമായ ഭാഷയിലുള്ള അഭിപ്രായ പ്രകടനങ്ങൾ ഇപ്പോൾ വളരെ കുറവാണെന്നത് ഇതിനുള്ള തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജി.സി.സി രാജ്യങ്ങൾക്കടിയിൽ ഭിന്നത നിലനിന്നാൽ ഗൾഫ് സഹകരണ കൗൺസിൽ തന്നെ ഇല്ലാതാകുമോയെന്ന ഭയമാണ് കുവൈത്തിനുള്ളത്. അതുകൊണ്ടുതന്നെ പ്രായം പോലും അവഗണിക്കാതെയുള്ള തീവ്രശ്രമമാണ് കുവൈത്ത് അമീർ നടത്തുന്നത്. പ്രശ്നത്തിെൻറ ഗൗരവം പരിഗണിച്ച് കുവൈത്ത് മധ്യസ്ഥവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളിൽ നിന്ന് പരമാവധി മറച്ചുവെക്കുകയാണെന്നാണ് അറിയുന്നത്. ഇരുവിഭാഗത്തിനും തൃപ്തികരമായ സമീപനം സ്വീകരിക്കേണ്ടതിനാൽ തന്നെ നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ കുവൈത്ത് നിർബന്ധിതമാണെന്ന് കുവൈത്ത് യൂനിവേഴ്സിറ്റി പൊളിറ്റിക്കൽ പഠന വിഭാഗം െപ്രാഫസർ ഇബ്രാഹീം അൽഹദ്ബാൻ വ്യക്തമാക്കി. അതുകൊണ്ട് ഏതെങ്കിലുമൊരു വിഭാഗത്തിെൻറ അഭിപ്രായം തള്ളാനോ കൊള്ളാനോ ഇപ്പോൾ കുവൈത്ത് സന്നദ്ധമായിട്ടില്ല. എത്രയും വേഗം ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തി ഇരുകൂട്ടർക്കും സ്വീകരിക്കാൻ കഴിയുന്ന ഒത്തുതീർപ്പിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് കുവൈത്ത് നടത്തുന്നത്. ഇത്തരമൊരു കൂടിയിരിക്കൽ വൈകുന്നത് പ്രശ്നം കൂടുതൽ സങ്കീർണമാക്കാനേ ഉപകരിക്കൂവെന്ന് അൽഹദ്ബാൻ അഭിപ്രായപ്പെട്ടു. ഓരോ രാജ്യത്തെയും പൗരന്മാരുടെ മനസ്സുകളിലേക്ക് അകൽച്ച വ്യാപിക്കാതിരിക്കാൻ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ സ്വയം പര്യാപ്ത നേടാനുളള ശക്തമായ നീക്കവുമായി മുേമ്പാട്ടുപോകാൻ ഖത്തർ ഭരണകൂടം ആഹ്വാനം ചെയ്തു. ഭക്ഷ്യ വിഭവങ്ങൾക്ക് പുറമെ കെട്ടിട നിർമാണ സാധനങ്ങൾ വരെ ഇവിടെ തന്നെ നിർമിക്കുകയോ ഗൾഫ് ഇതര രാജ്യങ്ങളുമായി കൂടുതൽ വ്യാപാരം ബന്ധം പുലർത്തി യഥേഷ്ടം ലഭ്യമാക്കുകയോ ചെയ്യാനുള്ള നടപടികൾക്ക് ആക്കം കൂട്ടിയതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.