നയതന്ത്ര ബന്ധം വിഛേദിക്കൽ: ജി.സി.സി യുടെ ഭാവി അവതാളത്തിലാക്കുന്ന നടപടിയെന്ന്​ ഖത്തര്‍ വിദേശകാര്യ മന്ത്രി 

ദോഹ: ഖത്തറുമായി നയതന്ത്ര ബന്ധം വിഛേദിച്ച അയല്‍ രാജ്യങ്ങളുടെ നീക്കത്തിലൂടെ ജി.സി.സി യുടെ ഭാവിയാണ് അവതാളത്തിലാവുന്നതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്​ദുറഹ്മാന്‍ ആല്‍ഥാനി പറഞ്ഞു.  അറബ് ലോകത്തെ അസ്വസ്ഥമാക്കുന്ന സിറിയ, യെമന്‍ , ലിബിയ സംഘര്‍ഷങ്ങള്‍ക്കിടയിലും ഖത്തറിനെതിരെ സംഘടിക്കുന്നത് വിചിത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അല്‍ ജസീറ അറബിക് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തി​​​െൻറ പ്രതികരണം.  സൗദി, ബഹ്‌റൈൻ, യു.എ.ഇ,ഈജിപ്ത്​, ബഹ്​റൈൻ രാജ്യങ്ങൾ ഖത്തറുമായുളള നയതന്ത്രബന്​ധം നിർത്തിവെക്കുകയും തങ്ങളുടെ അതിർത്തികൾ അടച്ചിടാനുമുളള തീരുമാനത്തി​​​െൻറ അടിസ്ഥാനത്തിലാണ്​ വിദേശകാര്യമ​ന്ത്രിയുമായുള്ള അഭിമുഖം അൽജസീറ പ്രക്ഷേപണം ചെയ്​തത്​.

ഖത്തറിനെതിരായുള്ള നീക്കങ്ങളുടെ യഥാർത്ഥ കാരണം എതാണന്ന്​ ഇപ്പോഴും മനസിലാകുന്നില്ല എന്നും ശൈഖ് മുഹമ്മദ് ബിന്‍ അബ്​ദുറഹ്മാന്‍ ആല്‍ഥാനി പറഞ്ഞു. എന്നാൽ ഖത്തറിന്​ ഇക്കാര്യത്തിൽ ശുഭാപ്​തി വിശ്വാസമാണുള്ളത്​. തെറ്റിദ്ധാരണകളും അഭിപ്രായഭിന്നതകളും ചര്‍ച്ചയിലൂടെ പരിഹരിക്കാനാവും എന്നാണ്​ ഞങ്ങുടെ വിശ്വാസം. അമേരിക്കയുമായുള്ള തങ്ങളുടെ ബന്ധം ദൃഡമാണെന്നും തീവ്രവാദ വിരുദ്ധപോരാട്ടത്തിലും മധ്യ പൗരസ്്ത്യദേശത്ത് സമാധാനം ഉറപ്പു വരുത്തുന്ന ദൗത്യത്തിലും ഖത്തര്‍ പങ്കാളിയാണെന്നും വിദേശ്യ കാര്യ മന്ത്രി പറഞ്ഞു. പ്രശ്‌നപരിഹാര ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം കുവൈറ്റ് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി സംസാരിച്ചിരുന്നു. കുവൈറ്റ ്അമീറി​​​െൻറ നിർദ്ദേശപ്രകാരമാണ് ഖത്തറിലെ ജനങ്ങളോട് സംവദിക്കാനുള്ള അമീറി​​​െൻറ തീരുമാനം മാറ്റിയതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. 


അടുത്തിടെ ജി.സി.സി യോഗത്തിലോ, റിയാദില്‍ നടന്ന അറബ് ഇസ്ലാമിക് രാജ്യങ്ങളുടെയും അമേരിക്കയുടെയും സംയുക്ത യോഗത്തിലോ ഖത്തറിനെതിരെ ഒര​ു ആക്ഷേപവും ചര്‍ച്ചയായില്ല. ചിലമാധ്യമങ്ങള്‍ പ്രചരിപ്പിച്ച തെറ്റായ വാര്‍ത്തകളാണ് കാര്യങ്ങള്‍ വഷളാക്കിയത്.ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ രാജ്യത്തെ ജനങ്ങളെ ഒരു നിലക്കും ബാധിക്കില്ലെന്നും വിദേശകാര്യ മന്ത്രി ആവര്‍ത്തിച്ചു. സൗദി അതിര്‍ത്തി അടച്ചാലും അന്താരാഷ്​ട്ര കടല്‍ മാര്‍ഗ്ഗവും രാജ്യാന്തര വ്യോമമാര്‍ഗ്ഗവംു തങ്ങളുടെ മുമ്പില്‍ തുറന്നു കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മുമ്പ് 1996 ലും ,2014 ലും ഉണ്ടായ വലിയ പ്രതിസന്ധികളെ ഖത്തര്‍ അതിജയിച്ചിരുന്നു.  വിദേശകാര്യ മന്ത്രി പറഞ്ഞു.

Tags:    
News Summary - qatar crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.