ദോഹ: സൗദി അടക്കമുള്ള രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം റദ്ദാക്കിയ സാഹചര്യത്തിൽ ഉരുണ്ടുകൂടിയ അടിയന്തിര സാഹചര്യങ്ങൾ കാരണം ഖത്തറിലുള്ള പ്രവാസികളുടെ അവസ്ഥയെ കുറിച്ചുള്ള നാട്ടിലുള്ളവരുടെ ആശങ്കകൾ അസ്ഥാനത്ത്. ഖത്തറിലുള്ള തങ്ങളുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നവരോട് ഇവിടെയുള്ളവർക്ക് പറയാനുള്ളത് ഇവിടെ ഭയപ്പെേടണ്ട പ്രശ്നങ്ങളില്ലെന്നാണ്. സംഘർഷത്തിെൻറ സാദ്ധ്യതകളില്ലെന്നും പ്രചരിക്കുന്ന വാർത്തകളിൽ പലതും കഴമ്പില്ലാത്തതുമാണന്നും പ്രവാസി മലയാളികൾ വിശദീകരിക്കുന്നു.
നയതന്ത്ര ബന്ധങ്ങളിൽ ഉണ്ടായ വിള്ളലുകൾ പരിഹരിക്കാനുളള ശ്രമങ്ങൾ നടക്കുന്നതും പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കപ്പെടും എന്നുള്ള ശുഭാപ്തി വിശ്വാസവുമാണ് ഖത്തറിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെയും ഉള്ളിലുള്ളത്. തിങ്കളാഴ്ച്ചയാണ് സൗദി ഉൾപ്പെടെയുള്ളവരുടെ, നയതന്ത്ര ബന്ധം ഉപേക്ഷിക്കൽ തീരുമാനവും അതിർത്തി അടക്കൽ തീരുമാനവും ഉണ്ടാകുന്നത്. മൂന്ന് വശവും സമുദ്രത്താൽ ചുറ്റപ്പെട്ട ഖത്തറിെൻറ ഏക കര അതിർത്തിയാണ് സൗദിയുമായുള്ളത്. ഖത്തറിലേക്ക് ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ കൂടുതലായും എത്തുന്നത് സൗദി വഴിയാണ്. സൗദി അതിർത്തി അടക്കുന്നത് മൂലം ഭക്ഷണ സാധനങ്ങളുടെ ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കയാൽ ഹൈപ്പർ മാർക്കറ്റുകളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. ഹൈപ്പർ മാർക്കറ്റിന് പുറത്തേക്കുള്ള ക്യൂവും ദൃശ്യമായി. ഇതുസംബന്ധിച്ചുള്ള ഉൗഹാപോഹങ്ങളും ചില കിംവദന്തികളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുകയും ചെയ്തതും തിരക്കിന് കാരണമായി. എന്നാൽ ഭക്ഷണ സാധനങ്ങൾ പൂഴ്ത്തിവെക്കുകയോ, ഭക്ഷണ സാധനങ്ങൾ അമിതമായി വാങ്ങിക്കൂട്ടുകയോ ചെയ്യേണ്ട കാര്യമില്ലെന്നാണ് അടിയന്തിര മന്ത്രിസഭായോഗം അറിയിച്ചിരുന്നു.
ഗൾഫ് രാജ്യങ്ങളിൽ നിന്നും മാത്രമല്ല ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് ഖത്തറിലെ സൂപ്പർമാർക്കറ്റുകളിലേക്ക് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതെന്നും സുപ്പർ മാർക്കറ്റ് ഉടമകളും അറിയിച്ചിട്ടുണ്ട്. അതിനാൽ വിവിധ രാജ്യങ്ങളിൽ നിന്നും ഭഷ്യവസ്തുക്കൾ യഥേഷ്ടം ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വ്യക്തമായിട്ടുണ്ട്. അതിനാൽ െചാവ്വാഴ്ച്ച രാവിലെയോടെ സൂപ്പർമാർക്കറ്റുകൾ സാധാരണപോലെ ആയിത്തുടങ്ങിയിട്ടുണ്ട്.
ഇറാനിൽ നിന്നും ഭക്ഷ്യവസ്തുക്കൾ പുറപ്പെട്ടതായും ഒമാനിൽ നിന്ന് നിന്ന് ഭക്ഷണ സാധനങ്ങൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഉൗർജിതമായതായും അറിയുന്നു. ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യസാധനങ്ങൾ ആവശ്യത്തിന് ഉണ്ടെന്ന് ലുലു റീജിയണൽ മാനേജർ ഷാനവാസ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സൗദിയിൽ നിന്നുള്ള ചില ഭക്ഷ്യസാധനങ്ങൾ തീർന്നിട്ടുണ്ടെങ്കിലും ആവശ്യത്തിന് അരിയും എണ്ണയും മറ്റ് സാധനങ്ങളും സ്റ്റോക്കുണ്ട്. ഭക്ഷ്യവസ്തുക്കൾ മറ്റ് രാജ്യങ്ങളിൽ നിന്നും എത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.