ദോഹ: ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കും ഏഷ്യൻ കപ്പിനും മുന്നോടിയായി നടക്കുന്ന ജോർഡൻ പര്യടനത്തിൽ ഖത്തർ ഫുട്ബാൾ ടീമിന് ജയം. നാലു ടീമുകൾ പങ്കെടുക്കുന്ന സൗഹൃദ ടൂർണമെന്റിൽ ഇറാഖിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ 6-5നായിരുന്നു ഖത്തർ തോൽപിച്ചത്. ഗോൾരഹിതമായ പോരാട്ടം ഒടുവിൽ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഖത്തർ ഗോൾ കീപ്പർ മിഷാൽ ബർഷിം രണ്ടു ഷോട്ടുകൾ തടഞ്ഞ് ടീമിന്റെ വിജയശിൽപിയായി. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ ഖത്തർ ഇറാനെ നേരിടും. കഴിഞ്ഞ ദിവസം, ഇവർ ജോർഡനെ 3-1ന് തോൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.