ഇറാൻ പ്രസിഡൻറിൻെറ സ്​ഥാനാരോഹരണ ചടങ്ങിൽ പ​ങ്കെടുക്കാനായി തെഹ്​റാനിലെത്തിയ ഖത്തർ വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ  സ്വീകരിക്കുന്നു

ഇറാൻ പ്രസിഡൻറി‍െൻറ​ സ്ഥാനാരോഹണത്തിൽ ഖത്തർ പ്രതിനിധി സഘം

തെഹ്​റാൻ: ഇറാന്‍ പ്രസിഡൻറ്​ ഇബ്രാഹിം റഈസിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ ഖത്തര്‍ പ്രതിനിധികള്‍ പങ്കെടുത്തു. വാണിജ്യ വ്യവസായ മന്ത്രിയും ആക്​ടിങ്​ ധനകാര്യ മന്ത്രിയുമായ അലി ബിന്‍ അഹമ്മദ് അല്‍ കുവാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെഹ്​റാനിലെത്തി സത്യപ്രതിജ്​ഞ ചടങ്ങില്‍ പങ്കാളികളായത്​.

പ്രതിനിധി സംഘം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ അഭിവാദ്യങ്ങള്‍ ഇബ്രാഹിം റഈസിക്ക് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്​മളവും ദൃഢവുമാവ​ട്ടെ എന്ന്​ കൂടിക്കാഴ്​ചയിൽ പ്രതിനിധിസംഘം ആശംസിച്ചു. ഖത്തർ അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനിക്ക്​ ഇറാൻ പ്രസിഡൻറ്​ നന്ദി പറഞ്ഞു. 

Tags:    
News Summary - Qatar delegation at the inauguration of the President of Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.