മെക്സിക്കോയിലേക്കുള്ള ഖത്തർ സർക്കാറി‍െൻറ അടിയന്തര കോവിഡ്–19 സഹായം ഖത്തർ എംബസി അധികൃതർ കൈമാറിയ ചടങ്ങിൽനിന്ന്

മെക്സിക്കോയിലേക്ക് സഹായവുമായി ഖത്തർ എംബസി

ദോഹ: മെക്സിക്കോയിലേക്കുള്ള ഖത്തർ സർക്കാറി‍െൻറ അടിയന്തര കോവിഡ്–19 സഹായം ഖത്തർ എംബസി അധികൃതർ കൈമാറി.ഖത്തറും മെക്സിക്കോയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതി‍െൻറയും മെക്സിക്കോയിലേക്കുള്ള ഖത്തർ സഹായം തുടരുന്നതി‍െൻറയും ഭാഗമായാണ് കോവിഡ്–19 സഹായമെത്തിച്ചതെന്ന്​ ഖത്തർ സ്​ഥാനപതി മുഹമ്മദ് ബിൻ ജാസിം അൽ കുവാരി പറഞ്ഞു.

ലോകമെമ്പാടും വെല്ലുവിളിയുയർത്തുന്ന കോവിഡ്–19 മഹാമാരിക്കെതിരെയുള്ള കൂട്ടായ പരിശ്രമങ്ങളുടെ പ്രാധാന്യത്തെയാണ് ഇത്തരത്തിലുള്ള സഹായം ഉയർത്തിക്കാട്ടുന്നതെന്നും ഇതിനകം നിരവധി രാജ്യങ്ങളിലേക്ക് ഖത്തറി‍െൻറ അടിയന്തര മെഡിക്കൽ സഹായം എത്തിയിട്ടുണ്ടെന്നും മുഹമ്മദ് അൽ കുവാരി വ്യക്തമാക്കി.ഖത്തറിൽ നിന്നുള്ള സഹായം ഏറ്റുവാങ്ങുന്ന ചടങ്ങിൽ മെക്സിക്കൻ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി മാർത്ത ഡെൽഗാഡോ, മെക്സിക്കൻ സംസ്​ഥാനമായ പ്യുവെബ്​ല സാമ്പത്തികകാര്യ സെക്രട്ടറി ഒലിവിയ സാലൊമൻ വിവാൽഡോ തുടങ്ങിയവർ പങ്കെടുത്തു.മെക്സിക്കോയിലേക്കുള്ള ഖത്തർ സഹായത്തിനും പിന്തുണക്കും നന്ദി അറിയിക്കുകയാണെന്ന് മാർത്ത ഡെൽഗാഡോ പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.