കരിപ്പൂർ വിമാനപകടം: ഖത്തർ അമീർ അനുശോചനമറിയിച്ചു

ദോഹ: കരിപ്പൂർ വിമാനാപകടത്തിൽ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി അനുശോചിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്​ട്രപതി രാംനാഥ് കോവിന്ദ് എന്നിവർക്ക് അമീർ സന്ദേശമയച്ചു. പരിക്കേറ്റവർക്ക് സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് മടങ്ങാൻ കഴിയട്ടെയെന്ന് അമീർ ആശംസിച്ചു.

കരിപ്പൂർ വിമാനപകടത്തിൽ അനുശോചനമറിയിച്ചു ഖത്തർ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ്​ ആൽഥാനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേബിൾ സന്ദേശമയച്ചു.
പരിക്കേറ്റവർക്ക് സാധരാണ ജീവിതത്തിലേക്ക് പെട്ടെന്ന് മടങ്ങാൻ കഴിയട്ടെയെന്ന് പ്രധാനമന്ത്രി ആശംസിക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.