ദോഹ: ഖത്തർ ഫുട്ബാൾ അസോസിയേഷന്‍റെ സീസണിലെ ഏറ്റവും മികച്ച താരത്തിനായി അൽ ദുഹൈൽ എഫ്.സിയുടെ ഗോൾ മെഷീൻ മൈകൽ ഒലുംഗയും അൽ സദ്ദിന്‍റെ േപ്ല മേക്കർ അക്രം അഫിഫിയും മുഖാമുഖം. 2021-22സീസണിലെ മികച്ച താരത്തിനായുള്ള നാമനിർദേശത്തിൽ അൽ വക്റയുടെ ജസിന്‍റോ ദാലയാണ് മൂന്നാമതുള്ളത്. കഴിഞ്ഞ സീസണിലെ മിന്നും പ്രകടനവുമായാണ് മൂവരും ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്. എങ്കിലും ഖത്തർ സ്റ്റാർസ് ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഫിഫിയും ഒലുംഗയും തമ്മിൽ തന്നെയാവും മികച്ച താരത്തിനുള്ള മത്സരം.
മുൻ ഏഷ്യൻ െപ്ലയർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ അഫിഫി 18 കളിയിൽ നിന്നും 14 ഗോളും 17 അസിസ്റ്റും ഈ സീസണിൽ സ്വന്തമാക്കിയിട്ടുണ്ട്. കെനിയൻ താരമായ ഒലുംഗ 20 മത്സരങ്ങളിൽ നിന്ന് 24 ഗോളുമായി സീസണിലെ ടോപ് സ്കോററാണ്. 11 ഗോൾ നേടിയ ദലയുടെ മികവിലായിരുന്നു അൽ വക്റ സീസണിൽ നാലാമതെത്തിയത്.
മികച്ച കോച്ചിനുള്ള പുരസ്കാരത്തിലും മത്സരം ശക്തമാണ്. അമിർ കപ്പിൽ അൽ ദുഹൈലിനെ കിരീടമണിയിച്ച ലൂയിസ് കാസ്ട്രോയാണ് പ്രധാനി. മാർച്ചിൽ ഇദ്ദേഹം ക്ലബ് വിട്ടിരുന്നു. അൽ വക്റയുടെ മാർക്വിസ് ലോപസ്, അൽ അറബിയുടെ യൂനുസ് അലി എന്നിവരാണ് മറ്റു രണ്ടുപേർ. ബെസ്റ്റ് അണ്ടർ 23 താരങ്ങളായി അൽ റയ്യാന്‍റെ ഹാഷിം അലി, അൽ ഗറാഫയുടെ ഹുമാം അൽ അമീൻ, അൽ ദുഹൈലിന്‍റെ സലാഹ് സകരിയ എന്നിവരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.