ദോഹ: ഇന്ത്യയിലെ മഹാഭൂരിപക്ഷത്തെയും അടിമകളും അന്യരുമായി കാണുന്ന ബ്രാഹ്മണിക് ഫാഷി സമാണ് ആർ.എസ്.എസ് ലക്ഷ്യംവെക്കുന്നതെന്നും ഇതിനെ ചെറുത്തുതോല്പിക്കാന് ഓരോ ഇന്ത്യ ക്കാരനും ബാധ്യതയുണ്ടെന്നും മാധ്യമപ്രവര്ത്തകൻ ശരീഫ് സാഗര്‍ അഭിപ്രായപ്പെട്ടു. കെ.എം.സി.സിയുടെ രാഷ്ട്രീയ പഠന വിഭാഗമായ ധിഷണ ‘വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ’എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന നിർമാണസഭയില്‍ രാജ്യത്തിെൻറ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതിനുവേണ്ടിയാണ് കൂടുതല്‍ സംവാദങ്ങള്‍ നടന്നത്. ഈ വൈവിധ്യങ്ങളിലൂടെയാണ് ഇന്ത്യ ഒന്നായി മാറുന്നതെന്നും അതിനെ ഇല്ലാതാക്കി ഏകത്വം കൊണ്ടുവരാന്‍ ശ്രമിക്കുന്നതാണ് യഥാര്‍ഥ വിഘടന വാദമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് ഖാദര്‍ മാസ്റ്റര്‍, റയീസ് വയനാട്, മുഹമ്മദലി പാലക്കാട്, ഒ.എ. കരീം, കോയ കൊടങ്ങോട്, മുസ്തഫ എലത്തൂര്‍, റയീസ് പെരുമ്പ, സലീം നാലകത്ത്, ഇ.എ. നാസര്‍, ടി.ടി. കുഞ്ഞഹമ്മദ്, മുസമ്മില്‍, ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു. ധിഷണ അലീഗഢ് ഗ്രൂപ് ലീഡര്‍ അഡ്വ. ജാഫര്‍ ഖാന് ശരീഫ് സാഗറിന് ഉപഹാരം സമ്മാനിച്ചു. ധിഷണ ചെയര്മാന് ഖാദര്‍ ചേലാട്ട് അധ്യക്ഷത വഹിച്ചു.നവാബ് അബ്ദുല്‍ അസീസ് ഖിറാഅത്ത് നടത്തി. ജനറല്‍ കണ്‍വീനര്‍ എം.എ. നാസര്‍ കൈതക്കാട് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.