ദോഹ: കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ കീഴിൽ പ്രവാസികൾക്കു നൽകുന്ന പെൻഷൻ രേഖകൾ തിരുത്തി അനർഹർക്ക് നൽകുകയും വ്യാജന്മാർക്ക് അംശാദായം അടക്കാനുള്ള സൗകര്യമൊരുക്കിക്കൊടുക്കുകയും ചെയ്ത് പാവപ്പെട്ട പ്രവാസികളെ വഞ്ചിച്ച ഉദ്യോഗസ്ഥർക്കും ഏജൻസികൾക്കുമെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി കേരള മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം തട്ടിപ്പു കാരണം പദ്ധതിയെക്കുറിച്ച് പ്രവാസികൾക്കിടയിൽ ഉണ്ടായിട്ടുള്ള ആശങ്കയകറ്റാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ്, ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ, ട്രഷറർ അജ്മൽ തേങ്ങലക്കണ്ടി, സഹഭാരവാഹികളായ പി.സി. ശരീഫ്, കെ.കെ. ബഷീർ, താഹിർ പട്ടാര, സിറാജ് മാതോത്ത്, നബീൽ നന്തി, നവാസ് കോട്ടക്കൽ, മുജീബ് ദേവർകോവിൽ, ഒ.പി. സാലിഹ്, റൂബിനാസ് കോട്ടേടത്ത്, ഷബീർ മേമുണ്ട, ഫിർദൗസ് മണിയൂർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.