ദോഹ: ഖത്തർ കെ.എം.സി.സി പൊന്നാനി മണ്ഡലം കമ്മിറ്റി മണ്ഡലം പ്രവർത്തക സംഗമവും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു. കെ.എം.സി.സി ഹാളിൽ നടന്ന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എച്ച്. ഷഫീർ അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് പ്രവാസി ഇൻഷുറൻസ് പദ്ധതി വിശദീകരിച്ച് പ്രസിഡന്റ് ഷാനവാസ് ബാവയും പ്രവാസികളിലെ മാനസിക സംഘർഷങ്ങൾ എന്ന വിഷയത്തിൽ പ്രശസ്ത സൈക്കോ തെറപ്പിസ്റ്റ് ഡോ. ജോർജ് ജോയും ക്ലാസെടുത്തു.
വാർഷിക റിപ്പോർട്ട് സാദിഖ് പൊന്നാനിയും സാമ്പത്തിക റിപ്പോർട്ട് വീരാൻ കോയയും അവതരിപ്പിച്ചു. സാലിം വെളിയംകോട്, ഇർഷാദ് ഷാഫി എന്നിവർ പദ്ധതികൾ വിശദീകരിച്ചു. കെ.എം.സി.സി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസ, വൈസ് പ്രസിഡന്റ് സിദ്ദീഖ് വാഴക്കാട്, ഉപദേശക സമിതി അംഗം കെ.ബി.കെ മുഹമ്മദ്, ജില്ല പ്രസിഡന്റ് സവാദ് വെളിയംകോട്, ജനറൽ സെക്രട്ടറി അക്ബർ വേങ്ങശ്ശേരി എന്നിവർ ആശംസ നേർന്നു. സലിം ഹുദവി, മുസ്തഫ കടവ്, കെ.വി. സൈനുദ്ദീൻ, നസീബ് വെളിയംകോട്, ഹാരിസ് കോക്കൂർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷഫീഖ് മാളിയേക്കൽ സ്വാഗതവും സെക്രട്ടറി ഷഫീഖ് കടവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.