ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിൽ തുടർച്ചയായി രണ്ടാം തവണയും കിരീടം ചൂടിയതിനു പിറകെ ഫിഫ ലോകറാങ്കിങ്ങിൽ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പുമായി ഖത്തർ. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പുതിയ റാങ്കിങ്ങ് പട്ടികയിൽ 21 സ്ഥാനം മെച്ചപ്പെടുത്തി ഖത്തർ 37ാം സ്ഥാനവും ചരിത്രനേട്ടവും സ്വന്തമാക്കി.
എക്കാലത്തെയും മികച്ച റാങ്കിങ്ങാണിത്. ഏഷ്യൻ കപ്പിന് മുമ്പ് ഡിസംബർ റാങ്കിങ്ങിൽ 58ാം സ്ഥാനത്തായിരുന്നു ഖത്തർ. ഏഷ്യൻ കപ്പിൽ തോൽവിയറിയാതെ കുതിച്ച്, തുടർച്ചയായി രണ്ടാം തവണയും കിരീടത്തിൽ മുത്തമിട്ടതിനു പിറകെയാണ് 37ാം റാങ്ക് എന്ന നേട്ടം തേടിയെത്തുന്നത്. 92.04 പോയൻറ് നേടി. ഇത്തവണത്തെ ഫിഫ പട്ടികയിൽ മികച്ച കുതിപ്പാണ് ഖത്തറിേൻറത്. ഏഷ്യൻ റാങ്കിൽ അഞ്ചാം സ്ഥാനത്തെത്തി. ജപ്പാൻ, ഇറാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ എന്നിവരാണ് മുന്നിലുള്ളത്. 2019 ഏഷ്യൻ കപ്പിൽ കിരീടം ചൂടിയ ഖത്തർ ഇത്തവണ സ്വന്തം മണ്ണിൽ തോൽവിയില്ലാതെയാണ് കിരീടം നേടിയത്. ഗ്രൂപ് റൗണ്ടിലും നോക്കൗട്ടിലും തോൽവിയറിയാതെ കുതിച്ച ഖത്തർ ഫൈനലിൽ ജോർഡനെ 3-1ന് തോൽപിച്ചായിരുന്നു ജേതാക്കളായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.