ദോഹ: ലോകത്തിന്റെ വൻതാരങ്ങൾ മാറ്റുരക്കുന്ന നാലാമത് ഖത്തർ മാസ്റ്റേഴ്സ് ഓപൺ ചെസ് ചാമ്പ്യൻഷിപ്പിന് ഡിസംബർ രണ്ടിന് തുടക്കമാകും. ആസ്പയർ സോണിൽ 13 വരെ നീളുന്ന ചാമ്പ്യൻഷിപ്പിൽ ലോകത്തെ മുൻനിര താരങ്ങൾ പങ്കെടുക്കുമെന്ന് ഖത്തർ ചെസ് അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് അൽ മുദാഖ അറിയിച്ചു.
2014, 2015 എഡിഷനുകൾക്കു ശേഷം 2023ലാണ് ഖത്തർ ഓപൺ ചെസ് തിരികെയെത്തിയത്. ലോകചാമ്പ്യൻ മാഗ്നസ് കാൾസൻ, ഹികാരു നകാമുറ, ഇന്ത്യയുടെ അർജുൻ ഇറിഗൈസി തുടങ്ങിയ താരങ്ങളാണ് കഴിഞ്ഞ വർഷം മാറ്റുരച്ചത്.
ഇത്തവണ 25 രാജ്യങ്ങളിൽനിന്ന് നൂറോളം താരങ്ങൾ പങ്കെടുക്കുമെന്ന് മുഹമ്മദ് അൽ മുദാഖ പറഞ്ഞു. 1.08 ലക്ഷം ഡോളർ (3.96 ലക്ഷം റിയാൽ) ആണ് വിവിധ സ്ഥാനക്കാർക്കുള്ള സമ്മാനത്തുക.
ടൂർണമെന്റ് രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം അവസാനിച്ചപ്പോൾ ലോകോത്തര താരങ്ങളുടെ മത്സര സാന്നിധ്യം ഉറപ്പിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.