ദോഹ: എണ്ണയിലും പ്രകൃതിവാതകത്തിലും മാത്രം ആശ്രയിച്ചിരുന്ന ഖത്തറിനെ സാമ്പത്തിക വൈവിധ്യവത്കരണത്തിൽ ലോകരാജ്യങ്ങൾക്ക് മാതൃകയാക്കാമെന്നും ലോകത്തിന് സാമ്പത്തിക വൈവിധ്യവത്കരണത്തിലേക്കുള്ള മാർഗം കാണിച്ചുകൊടുക്കാൻ ഖത്തറിനാകുമെന്നും അമേരിക്കൻ പ്രസിഡൻറിൻറ പ്രത്യേക ഉപദേഷ്ടാവ് ജോൺ കെറി.
ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് സുസ്ഥിരമായ ലോകകപ്പായിരിക്കുമെന്നും കാർബൺ പ്രസരണം ഏറ്റവും കുറഞ്ഞ ലോകകപ്പാക്കുന്നതിന് ഖത്തർ കഠിനമായി ശ്രമിക്കുന്നുണ്ടെന്നും ജോൺ ടെറി കൂട്ടിച്ചേർത്തു. ഒാൺലൈനായി നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാവ്യതിയാനത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് ഭാവിയിൽ സഹകരണം ശക്തമാക്കണമെന്ന് ഈയിടെ നടത്തിയ മിഡിലീസ്റ്റ് സന്ദർശനത്തിനിടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട മേഖലാ ചർച്ചയിൽ ഖത്തറും പങ്കെടുത്തിരുന്നതായും ഖത്തർ സാമ്പത്തിക വൈവിധ്യവത്കരണത്തിലേക്കുള്ള പരിവർത്തനത്തിലാണെന്നും സുസ്ഥിരമാർഗത്തിലൂടെ ഈ ഹരിത സംരംഭം എങ്ങനെ നടപ്പാക്കാമെന്ന് ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കുന്നതിനുള്ള സുവർണാവസരമാണ് ഖത്തറിന് കൈവന്നിരിക്കുന്നതെന്നും ജോൺ കെറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.