ഇന്‍കാസ് ജില്ല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ സ്പോര്‍ട്സ് ഫെസ്റ്റില്‍ ഓവറോൾ ചാമ്പ്യൻമാരായ മലപ്പുറത്തിന് ഐ.സി.സി, ഐ.സി.ബി. എഫ്, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ പ്രസിഡന്‍റുമാര്‍ ട്രോഫി സമ്മാനിക്കുന്നു

ഇന്‍കാസ് ജില്ല സമിതികളുടെ കായിക ദിനാഘോഷം

ദോഹ: ഇന്‍കാസ് ജില്ല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഖത്തര്‍ ദേശീയ കായികദിനം വിപുലമായി ആഘോഷിച്ചു. ഫെബ്രുവരി നാലിന് 250ഓളം പേർ പങ്കെടുത്ത ഓൺലൈന്‍ ചെസ് മത്സരത്തോടെ ആരംഭിച്ച്, കായികദിനത്തിൽ ഫുട്ബാള്‍, വടംവലി, ബാഡ്മിന്‍റണ്‍ മത്സരങ്ങളോടെ കായികദിനാഘോഷങ്ങൾക്ക് സമാപനമായി. വിവിധ ജില്ല കമ്മിറ്റികള്‍ തമ്മില്‍ നടന്ന സൗഹൃദ മത്സരങ്ങള്‍ക്കൊടുവില്‍ മലപ്പുറം ജില്ല അഡ്വ. പി.ടി. തോമസ് മെമ്മോറിയൽ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി. കോട്ടയം, തൃശൂര്‍ ജില്ലകള്‍ രണ്ടാം സ്ഥാനം പങ്കിട്ടെടുത്തു. ഖത്തർ ദേശീയ കായിക ദിനത്തിൽ മുന്‍ കേരള ഫുട്ബാള്‍ ടീം ക്യാപ്റ്റൻ ആസിഫ് സഹീര്‍ കായിക മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സെവന്‍സ് ഫുട്ബോള്‍ മത്സരത്തില്‍ ഇന്‍കാസ് മലപ്പുറം ജില്ലാ ടീം കാസര്‍കോടിനെ പരാജയപ്പെടുത്തി ജേതാക്കളായി. വടംവലി മത്സരത്തില്‍ ഇന്‍കാസ് കോട്ടയം ജില്ല കമ്മിറ്റി വിജയികളായി. എറണാകുളം ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. ബാഡ്മിന്‍റൺ ഡബിള്‍സ് ടൂര്‍ണമെന്‍റിൽ മലപ്പുറത്തെ പരാജയപ്പെടുത്തി തൃശൂര്‍ ജില്ല ചാമ്പ്യന്‍മാരായി.

ഐ.സി.സി അശോക ഹാളില്‍ നടന്ന സമാപന ചടങ്ങില്‍, ഐ.സി.സി പ്രസിഡന്‍റ്​ പി.എന്‍. ബാബുരാജൻ, ഐ.സി.ബി. എഫ് പ്രസിഡന്‍റ്​ സിയാദ് ഉസ്മാന്‍, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ പ്രസിഡന്‍റ്​ ഡോ. മോഹന്‍ തോമസ്, എന്നിവര്‍ ചേര്‍ന്ന്, ഓവറോൾ ചാമ്പ്യൻഷിപ്പ് മലപ്പുറത്തിന് സമ്മാനിച്ചു. ഐ.സി.ബി. എഫ് വൈസ് പ്രസിഡന്‍റ്​ വിനോദ് വി. നായര്‍, ഐ.എസ്.സി വൈസ് പ്രസിഡന്‍റ്​ ഷെജി വലിയകത്ത്, ജനറല്‍ സെക്രട്ടറി ടി.എസ് ശ്രീനിവാസ്, കെ.കെ. ഉസ്മാന്‍, ലോക കേരളസഭ അംഗം അബ്​ദുൽ റഊഫ് കൊണ്ടോട്ടി, മുന്‍ ഐ.സി.സി പ്രസിഡന്‍റ്​ എ.പി. മണികണ്ഠന്‍, ഐ.എസ്.സി മാനേജിങ്​ കമ്മിറ്റി അംഗങ്ങളായ കെ.വി. ബോബന്‍, സഫീറുർ റഹ്​മാന്‍, ഷാനവാസ് ഷെറാട്ടണ്‍, ഇ.പി. അബ്ദുൽ റഹ്മാൻ, അബ്രഹാം കെ. ജോസഫ്, ഐ.സി.സി മുന്‍ മാനേജിങ്​ അംഗം അഞ്ജന്‍ കുമാര്‍ ഗാംഗുലി, ഷാനവാസ് ബാവ, കെ.ആര്‍. ജയരാജ് തുടങ്ങിയവര്‍ കൈമാറി. കായിക ദിനാഘോഷത്തിന്‍റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകിയ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് പിള്ളൈയെ അപെക്സ് ബോഡികളുടെ പ്രസിഡന്‍റുമാര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. കലാപരിപാടികൾക്ക് ബി.എം ഫാസില്‍ ആലപ്പുഴ നേതൃത്വം നല്‍കി. സമാപന ചടങ്ങില്‍ ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ മജീദ് പാലക്കാട് നന്ദിയും പറഞ്ഞു.

പെയിന്‍റിങ്​ മത്സര വിജയികൾ

ഇൻകാസ്​ ജില്ലകമ്മിറ്റികളുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച പെയിന്‍റിങ്​ മത്സരത്തിൽ 150ഓളം പേർ പ​ങ്കെടുത്തു. ആറു മുതൽ 12 വരെ പ്രായമുള്ളവരുടെ വിഭാഗത്തിൽ ​െസ്വറ്റ്ലന മേരി ഷിബു, ഷഹ്‌ല ഷെറിൻ, ഇനാര ഷെയ്ഖ മുഹമ്മദ് നിസാർ എന്നിവരും, 13 മുതൽ 18 വയസ്സുവരെയുള്ള വിഭാഗത്തിൽ അഭിഷേക് കെ. ബൈജു, നീരജ് എൽ, ബിയാട്രിസ് തോമസ് എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഓൺലൈൻ ചെസ് ടൂർണമെന്‍റിൽ 15 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഇർഫാൻ സുലൈമാൻ, അഭിദ്യുത് സിങ്​, അർണവ് ശ്രീവാസ്തവ എന്നിവരും 15 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ഗൗതം രാമമൂർത്തി, ജയാദിത്യ ഘണ്ടായത്ത്, സെയ്ദ് അബ്ദുൽ ഖാദർ എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

Tags:    
News Summary - Qatar National Sports Day celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.