ദോഹ: ഖത്തറിനെ സുരക്ഷിതരാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സ്പെയിനും. യാത്രാനിയന്ത്രണങ്ങൾ പൂർണമായും നീക്കം ചെയ്ത്, ഖത്തറിനെ ഗ്രീൻ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതോടെ, ഖത്തറിൽനിന്നുള്ള യാത്രക്കാർക്ക് കോവിഡ് കാലത്തെ പ്രത്യേക നിയന്ത്രണങ്ങൾക്കോ പരിശോധനകൾക്കോ സ്പെയിനിൽ വിധേയരാവേണ്ടതില്ല.
വാക്സിനേഷൻ സർട്ടിഫിക്കറ്റും ആർ.ടി.പി.സി.ആർ പരിശോധനയും കോവിഡ് ഭേദമായ സർട്ടഫിക്കറ്റും ഇല്ലാതെതന്നെ സ്പെയിനിൽ പ്രവേശിക്കാൻ കഴിയുമെന്ന് മഡ്രിഡിലെ ഖത്തർ എംബസി അറിയിച്ചു. വ്യോമ, കടൽ മാർഗങ്ങളിൽ സ്പെയിനിലെത്തുന്നവർ സർക്കാർ വെബ്സൈറ്റിലെ ഹെൽത്ത് കൺട്രോൾ ഫോറം പൂരിപ്പിച്ചാൽ മതിയാവും.
യൂറോപ്യൻ യൂനിയൻ ഒരാഴ്ച മുമ്പ് ഖത്തറിനെ തങ്ങളുടെ ഗ്രീൻ ലിസ്റ്റ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. യാത്രാനിയന്ത്രണങ്ങളിൽ ഇളവുനൽകിയതോടെയാണ് അംഗരാജ്യങ്ങൾ ഖത്തറിൽനിന്നുള്ള യാത്രക്കാർക്ക് കൂടുതൽ ഇളുവുകൾ നൽകിത്തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.