ദോഹ: അങ്കമാലി അസോസിയേഷൻ നേതൃത്വത്തിൽ ഓണാഘോഷം ‘ശ്രാവണോത്സവം’ എന്നപേരിൽ അൽമിഷാഫ് പോഡാർ പേൾ സ്കൂളിൽ സംഘടിപ്പിച്ചു. ചലച്ചിത്ര താരങ്ങളും കമ്യൂണിറ്റി നേതാക്കളും പങ്കെടുത്ത ആഘോഷത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു. ചലച്ചിത്ര താരങ്ങളായ ശ്രുതി ജയൻ, ഹരിപ്രശാന്ത് വർമ, വയലിനിസ്റ്റ് അയ്മനം പ്രദീപ്, ഇന്ത്യൻ എംബസി അപ്പക്സ് ബോഡി പ്രസിഡന്റുമാരായ എ.പി. മണികണ്ഠൻ,ഇ.പി. അബ്ദുറഹ്മാൻ, ഷാനവാസ് ബാവ, കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, മെന്റലിസ്റ്റ് ഡോ. കൃഷ്ണകുമാർ ഗോവിന്ദൻ, ഹാൻസൺ ജോസഫ് എന്നിവർ പങ്കെടുത്തു.
പഞ്ചായത്ത് അടിസ്ഥാനത്തിൽ പൂക്കളമത്സരം, ഓണസദ്യ, പഞ്ചാരിമേളം, താലപ്പൊലി, മാവേലിയും പുലികളിയും തുടങ്ങി ഘോഷയാത്രയും ഉത്സവവുമായി ഓണാഘോഷം മാറി. മഞ്ജു, സുനിൽ പെരുമ്പാവൂർ, ആർ.ജെ. അപ്പുണ്ണി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ആഷിഖ്, ഹാൻസ് ജോസഫ്, ഷെഫ് സുരേഷ് പിള്ള, അജിത ശ്രീവത്സൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അങ്കമാലി അസോസിയേഷൻ പ്രസിഡന്റ് ജോയ് പോൾ, സെക്രട്ടറി വിനോദ്, അംഗങ്ങളായ ബിജു കാഞ്ഞൂർ, ജോയ് ജോസ്, അഗസ്ത്യൻ കല്ലൂക്കാരൻ, ഡാൻ, വിനായക് എന്നിവർ നേതൃത്വം നൽകി. ജോസഫ് ജോർജ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.