ദോഹ: കിരീടവരൾച്ചക്ക് വിരാമംകുറിക്കാനുള്ള സ്വപ്നങ്ങളുമായിറങ്ങിയ മുൻ ലോക ഒന്നാം നമ്പറുകാരായ ആൻഡി മറെക്ക് ഒരിക്കൽ കൂടി കിരീടത്തിന് മുന്നിൽ കാലിടറി. ഖത്തർ ഓപൺ ടെന്നിസ് പുരുഷ സിംഗ്ൾസ് ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്വദേവ് ആണ് നേരിട്ടുള്ള സെറ്റുകൾക്ക് മറെയെ വീഴ്ത്തി ഖത്തറിൽ കിരീട മണിഞ്ഞത്. സ്കോർ: 6-4, 6-4.
നേരത്തെയുള്ള മത്സരത്തിൽ സെറ്റ് കൈവിടുമ്പോഴും ശക്തമായ ഫോമിൽ തിരിച്ചെത്തിയ മറെക്ക് പക്ഷേ, ഫൈനലിൽ മെദ്വദേവിന്റെ മുന്നേറ്റത്തിന് ഭീഷണി സൃഷ്ടിക്കാൻ കഴിഞ്ഞില്ല.
കാണികളുടെ നിറഞ്ഞ പിന്തുണയിൽ കളിച്ചിട്ടും ഉശിരൻ എയ്സുകളുമായി കോർട്ട് വാണ മെദ്വെദേവിന് മറുപടി നൽകാൻ മറെക്ക് കഴിഞ്ഞില്ല. ഒന്നും രണ്ടും സെറ്റുകളിൽ സർവും ബ്രേക്ക് പോയന്റും നേടി റഷ്യൻ താരം മാച്ച് തന്റെ വഴിയിലാക്കി മാറ്റി. കഴിഞ്ഞ തവണ രണ്ടാം റൗണ്ടിൽ പുറത്തായ മറെ, ഇത്തവണ മികച്ച ഗെയിമോടെയാണ് ഫൈനൽ വരെ മുന്നേറിയത്. നൊവാക് ദ്യോകോവിച് ജേതാവായ 2017ൽ മറെ റണ്ണേഴ്സ് അപ്പായിരുന്നു. 2009ൽ താരം ഇവിടെ ജേതാവുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.