ദോഹ: ദക്ഷിണാഫ്രിക്കയിൽ വീണ്ടും പ്രകൃതി വാതക/മിശ്രിത സാന്നിധ്യം കണ്ടെത്തിയതായി ഖത്തർ പെേട്രാളിയം അറിയിച്ചു.ദക്ഷിണാഫ്രിക്കയുടെ തെക്കൻ തീരത്തുനിന്ന് 175 കിലോമീറ്റർ അകലെയുള്ള ഔട്ടെനിക്വ ബേസിനിലെ 11B/12B ബ്ലോക്കുകളിലെ ലുയിപെർഡ് മേഖലയിലാണ് പ്രകൃതി വാതക സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. 11B/12B ബ്ലോക്കുകളിൽ ഇത് രണ്ടാം തവണയാണ് പര്യവേക്ഷണത്തിലൂടെ വാതക സാന്നിധ്യം കണ്ടെത്തുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഈ ബ്ലോക്കുകളിലെ ബ്രുൽപാഡ ഭാഗത്താണ് വാതക സാന്നിധ്യം കണ്ടെത്തിയിരുന്നത്.11B/12B ബ്ലോക്കുകളിലെ എണ്ണ പര്യവേക്ഷണ, ഖനന, ഉൽപാദനത്തിൽ 25 ശതമാനം പങ്കാളിത്തമാണ് ഖത്തർ പെട്രോളിയത്തിനുള്ളത്. 45 ശതമാനം ഓഹരി ടോട്ടൽ കമ്പനിക്കും 20 ശതമാനം സി.എൻ.ആർ ഇൻറർനാഷനലിനും 10 ശതമാനം മെയിൻ സ്ട്രീറ്റിനുമാണുള്ളത്.
പര്യവേക്ഷണഫലങ്ങൾ പ്രതീക്ഷിച്ചതിലും മികച്ചതാണ് നൽകുന്നതെന്ന് ഖത്തർ പെേട്രാളിയം പ്രസിഡൻറും സി.ഇ.ഒയും ഖത്തർ ഊർജകാര്യ സഹമന്ത്രിയുമായ സഅദ് ശെരീദ അൽ കഅബി പറഞ്ഞു.പര്യവേക്ഷണത്തിലെ പങ്കാളികളെ ഈ കണ്ടെത്തലിൽ അഭിനന്ദിക്കുകയാണെന്നും അതോടൊപ്പം ക്യു.പി പര്യവേക്ഷണ സംഘത്തിന് പ്രത്യേക പ്രശംസ അറിയിക്കുകയാണെന്നും അൽ കഅ്ബി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.