ദോഹ: നമീബിയയിലെ രണ്ട് ബ്ലോക്കുകളിൽ പര്യവേക്ഷണത്തിനായി ഷെൽ കമ്പനിയുമായി ഖത്തർ പെേട്രാളിയം കരാർ ഒപ്പുവെച്ചു. നമീബിയയിലെ ബ്ലോക്ക് 2913 എ, ബ്ലോക്ക് 2914 ബി എന്നിവിടങ്ങളിലെ പര്യവേക്ഷണവുമായി ബന്ധപ്പെട്ടാണ് ഷെല്ലുമായി കരാറിലെത്തിയിരിക്കുന്നത്. പി.ഇ.എൽ 39 എക്സ്പ്ലൊറേഷൻ ലൈസൻസിൽ 45 ശതമാനം ഖത്തർ എയർവേസും 45 ശതമാനം ഷെല്ലും വഹിക്കുമ്പോൾ നമീബിയ നാഷനൽ പെേട്രാളിയം കോർപറേഷൻ (നാംകോർ) 10 ശതമാനം ഓഹരി വഹിക്കും.
നമീബിയയിൽ രണ്ടാമത്തെ പര്യവേക്ഷണ കരാറിലാണ് ഖത്തർ പെേട്രാളിയം ഒപ്പുവെച്ചിരിക്കുന്നതെന്നും ദക്ഷിണാഫ്രിക്കൻ മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതാണിതെന്നും ഊർജകാര്യ സഹമന്ത്രിയും ഖത്തർ പെേട്രാളിയം സി.ഇ.ഒയും പ്രസിഡൻറുമായ സഅദ് ശെരീദ അൽ കഅ്ബി പറഞ്ഞു. നാംകോറുമായി കൂട്ടുചേർന്ന് പ്രവർത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അൽ കഅ്ബി കൂട്ടിച്ചേർത്തു.നമീബിയൻ സർക്കാറുമായി രണ്ടാമത്തെ പര്യവേക്ഷണ കരാറിലാണ് ഖത്തർ പെേട്രാളിയം എത്തിയിരിക്കുന്നത്. 2019 ആഗസ്റ്റിൽ ടോട്ടലുമായി ചേർന്ന് 30 ശതമാനം ഓഹരിയാണ് ഖത്തർ പെേട്രാളിയം നേരത്തെ സ്വന്തമാക്കിയത്. 40 ശതമാനം ടോട്ടലും 20 ശതമാനം ഇംപാക്ട് ഓയിലും 10 ശതമാനം ഓഹരി നാംകോറുമാണ് സ്വന്തമാക്കിയത്.
അടുത്ത രണ്ട് ദശകങ്ങൾക്കുള്ളിൽ ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഉൽപാദകരാവുകയെന്ന ലക്ഷ്യവുമായാണ് ഖത്തറിെൻറ വിവിധ നടപടികൾ. പ്രതിവർഷം 126 മില്യൺ ടൺ ഉൽപാദനമാണ് ലക്ഷ്യം. ഇതിലൂടെ 50 ശതമാനത്തിലേറെ ഉൽപാദന ശേഷി കൈവരിക്കും. ഇതിനായി വമ്പൻ തുകയാണ് ഖത്തർ ചെലവഴിക്കുന്നതെന്ന് ഖത്തർ പെട്രോളിയം സി.ഇ.ഒയും ഊർജകാര്യ സഹമന്ത്രിയുമായ സഅദ്് ശെരീദ അൽ കഅ്ബി പറയുന്നു.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക വിതരണക്കാരാണ് ഖത്തർ. ഉൽപാദനം കൂട്ടുന്നതിെൻറ ആദ്യഘട്ടത്തിൽ തന്നെ വളരെ കുറഞ്ഞ ചെലവിൽ പ്രകൃതിവാതകം ഉൽപാദിപ്പിക്കാൻ രാജ്യത്തിന് സാധിക്കും. നോർത്ത് ഫീൽഡ് ഈസ്റ്റ് പദ്ധതിയിൽ അന്തിമ നിക്ഷേപം ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ പെേട്രാളിയം ഈയടുത്ത് അന്തിമതീരുമാനമെടുത്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എല്‍.എന്‍.ജി പദ്ധതിയാണിത്.
നോര്‍ത്ത് ഫീല്‍ഡില്‍ 28.75 ബില്യൺ ഡോളറിെൻറ നിക്ഷേപ പദ്ധതികള്‍ക്കാണ് ഖത്തര്‍ പെട്രോളിയം കരാര്‍ ഒപ്പുവെച്ചത്. ഇതോടെ ഖത്തറിെൻറ ദ്രവീകൃത പ്രകൃതിവാതക ഉൽപാദന ശേഷി 2025ഓടെ പ്രതിവര്‍ഷം 77 മില്യൺ ടണ്ണില്‍നിന്ന് 110 മില്യൺ ടണ്ണായി ഉയരും. ദ്രവീകൃത പ്രകൃതി വാതകം കൂടാതെ കണ്ടന്‍സേറ്റ്, എല്‍.പി.ജി, ഈഥെയ്ന്‍, സള്‍ഫര്‍, ഹീലിയം എന്നിവയും പദ്ധതിയുടെ ഭാഗമായി ഉൽപാദിപ്പിക്കും. 2025െൻറ നാലാം പാദത്തില്‍ ഉൽപാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം ഉൽപാദനം പ്രതിദിനം ഏകദേശം 1.4 ദശലക്ഷം ബാരലായി ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.