ഖ​ത്ത​ർ ക​ാൽ​ഗ​രി യൂ​നി​വേ​ഴ്​​സി​റ്റി ഫീ​സു​ക​ൾ കു​റ​ച്ചു


ദോ​ഹ: ന​ഴ്​​സി​ങ്​ കോ​ഴ്​​സു​ക​ൾ പ​ഠി​പ്പി​ക്കു​ന്ന ഖ​ത്ത​ർ ക​ാൽ​ഗ​രി യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ട് യൂ​ഷ​ൻ ഫീ​സു​ക​ൾ കു​റ​ച്ചു.
2019–2020 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ഫീ​സു​ക​ൾ കു​റ​ച്ച​താ​യി യൂ​നി​വേ​ഴ്​​സി​റ്റി ഡ ീ​ൻ ഡോ. ​ദെ​ബോ​റ വൈ​റ്റ്​ അ​റി​യി​ച്ചു. 2006ൽ ​യൂ​നി​വേ​ഴ്​​സി​റ്റി തു​റ​ന്ന​തി​ന്​ ശേ​ഷം ഇ​ത്​ ആ​ദ്യ​മാ​യാ​ ണ്​ ഫീ​സ്​ കു​റ​ക്കു​ന്ന​ത്. വി​വി​ധ ന​ഴ്​​സി​ങ്​ കോ​ഴ്​​സു​ക​ൾ പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഫീ​സ്​ കു​റ​ച്ച​ത്​ ഏ​റെ ഗു​ണം ചെ​യ്യും. വി​ദ്യാ​ർ​ഥി​ക​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ക​യാ​ണ്​ ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും ഡീ​ൻ അ​റി​യി​ച്ചു.


ബാ​ച്ചി​ല​ർ ഒാ​ഫ്​ ന​ഴ്​​സി​ങ്​ (ബി.​എ​ൻ)–​റെ​ഗു​ല​ർ ട്രാ​ക്ക്​ പ്രോ​ഗ്രാം., ബാ​ച്ചി​ല​ർ ഒാ​ഫ്​ ന​ഴ്​​സി​ങ്​ (ബി.​എ​ൻ)–​പോ​സ്​​റ്റ്​ ഡി​േ​പ്ലാ​മേ പ്രോ​​ഗ്രാം, മാ​സ്​​റ്റ​ർ ഒാ​ഫ്​ ന​ഴ്​​സി​ങ്​ എ​ന്നീ കോ​ഴ്​​സു​ക​ളാ​ണ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ ഉ​ള്ള​ത്. ഇ​തി​ന​കം 600ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ നി​ന്ന്​ ബി​രു​ദം നേ​ടി പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്​. യൂ​നി​വേ​ഴ്​​സി​റ്റി ത​ല​ത്തി​ൽ ഇ​തി​ൽ 15ശ​ത​മാ​നം ഖ​ത്ത​രി​ക​ളാ​ണ്. പോ​സ്​​റ്റ്​ യൂ​നി​വേ​ഴ്​​സി​റ്റി പ്രോ​ഗ്രാ​മി​ൽ ഖ​ത്ത​രി​ക​ളു​ടെ എ​ണ്ണം 40 ശ​ത​മാ​നം ആ​ണ്. മാ​സ്​​റ്റ​ർ ഡി​ഗ്രി, ഡോ​ക്​​ട​റേ​റ്റ്​ എ​ന്നി​വ​യ​ട​ക്ക​മാ​ണി​ത്. ക​നേ​ഡി​യ​ൻ യൂ​നി​വേ​ഴ്​​സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ സ്​ ​ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ന​ഴ്​​സി​ങ്​ മേ​ഖ​ല​യി​ലെ ലോ​കോ​ത്ത​ര കോ​ഴ്​​സു​ക​ൾ, പ​രി​ശീ​ല​നം, ഗ​വേ​ഷ​ണം തു​ട​ങ്ങി​യ​വ​യാ​ണ്​ സ്​​ഥാ​പ​ന​ത്തി​ൽ ഉ​ള്ള​ത്. ക​നേ​ഡി​യ​ൻ അ​ധ്യാ​പ​ക​രു​ടെ​യും മ​റ്റ്​ വി​ദ​ഗ്​​ധ​രു​ടെ​യും നീ​ണ്ട നി​ര​യും യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ ഉ​ണ്ട്. ഇൗ ​വ​ർ​ഷ​ത്തെ ബാ​ച്ച്​​ല​ർ ഒാ​ഫ്​ ന​ഴ്​​സി​ങ്​ –ഡി​േ​പ്ലാ​മ കോ​ഴ്​​സി​നു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഒാ​ൺ​ലൈ​ൻ വ​ഴി അ​പേ​ക്ഷി​ക്കാം. വി​ലാ​സം: http://www.ucalgary.edu.qa/. ഫോ​ൺ: +974 44065222. ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ാൽ​ഗ​രി യൂ​നി​വേ​ഴ്​​സി​റ്റി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ഹ​മ​ദി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​വി​ടെ നി​ന്ന്​ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

Tags:    
News Summary - qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.