ഖത്തർ റെഡ്​ ക്രസൻറ്​ നേതൃത്വത്തിൽ ഉദ്​ഹിയ്യത്തിനായി എത്തിച്ച ഉരുക്കൾ

ഖത്തർ റെഡ്ക്രസൻറ് ഉദ്ഹിയ്യത്​: സുഡാനിൽ 4500 കുടുംബങ്ങൾക്ക്​ ആശ്വാസമായി

ദോഹ: ഖത്തർ റെഡ്​ക്രസൻറ് സൊസൈറ്റി സുഡാനിൽ നടപ്പാക്കിയ ഈ വർഷത്തെ ഉദ്ഹിയ്യത് േപ്രാഗ്രാമിലൂടെ ഗുണഭോക്താക്കളായത് 4500 കുടുംബങ്ങൾ. വിദാം ഫുഡ് കമ്പനിയുമായി സഹകരിച്ച് നടപ്പാക്കിയ േപ്രാഗ്രാമിലൂടെ 23,000 പേർക്ക് പ്രയോജനം ലഭിച്ചുവെന്ന് സുഡാനിലെ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി പ്രതിനിധി കോഓഡിനേറ്റർ അവാദല്ലാഹ് ഹംദാൻ അൽ സിദ്ദീഖ് പറഞ്ഞു. ബലിയറുക്കപ്പെട്ട ഉരുക്കൾ സുഡാനിലെ പ്രാദേശിക മാർക്കറ്റുകളിലൂടെ വിതരണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്ഹിയ്യത് േപ്രാഗാമുൾപ്പെടെ നിരവധി മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് 2003 മുതൽ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി സുഡാനിൽ നടപ്പാക്കി വരുന്നത്.  

Tags:    
News Summary - Qatar Red Crescent: 4,500 families rescued in Sudan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.