ദോഹ: ആഭ്യന്തരയുദ്ധങ്ങളുടെ കെടുതികളിൽ ദുരിതംപേറുന്ന സിറിയയിൽ ആശ്വാസമായി ഖത്തർ റെഡ് ക്രസൻറിെൻറ ആതുരസേവനം. വടക്കൻ സിറിയയിലെ റാസ് അൽ ഐനിൽ ഡയാലിസിസ് കേന്ദ്രം ആരംഭിച്ചാണ് ഖത്തർ റെഡ് ക്രസൻറ് സിറിയൻ ജനതക്ക് വീണ്ടും സഹായഹസ്തം വീണ്ടും നൽകിയത്. തുർക്കിഷ് റെഡ് ക്രസൻറ് സൊസൈറ്റിയുമായും സിറിയൻ എക്്സ്പാട്രിയേറ്റ് മെഡിക്കൽ അസോസിയേഷനുമായും സഹകരിച്ചാണ് ഡയാലിസിസ് കേന്ദ്രം പദ്ധതി പൂർത്തിയാക്കിയത്.
മേഖലയിലെ ഏക ഡയാലിസിസ് കേന്ദ്രത്തിെൻറ ഉദ്ഘാടനച്ചടങ്ങിൽ സാൻലിർഫ പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ, തുർക്കിയിലെ ഖത്തർ റെഡ് ക്രസൻറ് സൊസൈറ്റി മിഷൻ മേധാവി, സിറിൻ എക്സ്പാട്രിയേറ്റ് മെഡിക്കൽ അസോസിയേഷൻ ചെയർമാൻ, തുർക്കിഷ് റെഡ് ക്രസൻറ് ഹ്യുമാനിറ്റേറിയൻ അസിസ്റ്റൻസ് കോഒാഡിനേറ്റർ തുടങ്ങിയ ഉന്നത വ്യക്തിത്വങ്ങൾ പങ്കെടുത്തു.
വൃക്കസംബന്ധമായ മാറാരോഗങ്ങൾക്ക് ആവശ്യമായ ചികിത്സ ലഭിക്കാതെയുള്ള മരണനിരക്ക് കുറക്കുകയാണ് ഡയാലിസിസ് കേന്ദ്രത്തിെൻറ പ്രഥമ ലക്ഷ്യം. 1.2 ദശലക്ഷം ഡോളർ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയിലൂടെ 15,534 മെഡിക്കൽ കിറ്റുകൾ ഇതിനകം വിതരണം ചെയ്തു. മേഖലയിലെ 446 വൃക്കരോഗികൾക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ കേന്ദ്രത്തിനാകും. 15 ഡയാലിസിസ് മെഷീൻ, മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, ഇന്ധനം എന്നിവയും പദ്ധതിയിലുൾപ്പെടും. കൂടാതെ അറ്റകുറ്റപ്പണി, മറ്റു നിർമാണ പ്രവർത്തനങ്ങൾ, ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ, ലോജിസ്റ്റിക്സ് എന്നിവയും ഉൾപ്പെടുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.