ദോഹ: കോവിഡ്-19 വാക്സിൻ ഗ്ലോബൽ ആക്സസിെൻറ (കോവാക്സ്) ഭാഗമായി നോർത്തേൺ സിറിയയിൽ ലോകാരോഗ്യ സംഘടനയുടെ കോവിഡ്-19 വാക്സിനേഷൻ കാമ്പയിെൻറ ഒന്നാം ഘട്ട പ്രവർത്തനങ്ങളിൽ ഖത്തർ റെഡ്ക്രസൻറും.വാക്സിൻ എല്ലാവരിലേക്കും തുല്യമായി എത്തിക്കുകയെന്ന ആഗോള സംരംഭമാണ് കോവാക്സ്.
വാക്സിനേഷൻ നടപടികളിൽ അന്താരാഷ്ട്ര വാക്സിനേഷൻ ഗുണനിലാവരം ഉറപ്പുവരുത്തുകയാണ് ഖത്തർ റെഡ്ക്രസൻറിെൻറ പ്രധാന ചുമതല. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് വിവിധ ഭാഗങ്ങളിലായി പരിചയസമ്പന്നരായ 30 പരിശോധകരെയാണ് ഖത്തർ റെഡ്ക്രസൻറ് വിന്യസിച്ചിരിക്കുന്നത്.
വാക്സിനേഷൻ കാമ്പയിൻ ഗുണമേന്മാ സൂചകങ്ങൾ നടപ്പാക്കുക, വാക്സിനേഷൻ കേന്ദ്രങ്ങളുടെ സന്നദ്ധതയും തയാറെടുപ്പും സ്ഥിരീകരിക്കുക, ഇഞ്ചക്ഷനുകളുടെ കാലാവധി നിരീക്ഷിക്കുകയും തുടർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുക, എല്ലാവരും വാക്സിനെടുത്തെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയും ഖത്തർ റെഡ്ക്രസൻറ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽപെടുന്നു.
ഈ മാസം തുടക്കത്തിൽ അലപ്പോ, ഇദ്ലിബ് എന്നീ ഗവർണറേറ്റുകളിലും തൊട്ടടുത്ത പ്രദേശങ്ങളിലും വാക്സിനേഷൻ കാമ്പയിന് തുടക്കം കുറിച്ചിരുന്നു.82 കേന്ദ്രങ്ങളിലായി 25 ദിവസം നീളുന്ന കാമ്പയിനിൽ 53,000 ആരോഗ്യ പ്രവർത്തകർക്കും ദുരിതാശ്വാസ പ്രവർത്തകർക്കുമാണ് വാക്സിൻ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.