ദോഹ: ഐക്യരാഷ്ട്രസഭ ജീവകാരുണ്യ വിഭാഗം കോഒാഡിനേഷൻ ഓഫിസുമായി (ഒ.സി.എച്ച്.എ) സഹകരിച്ച് വടക്കുപടിഞ്ഞാറൻ സിറിയയിൽ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി നടത്തിവരുന്ന ജീവൻരക്ഷ ചികിത്സ സേവനങ്ങളും പോഷകാഹാര പദ്ധതിയും രണ്ടാംഘട്ടത്തിലേക്ക് പ്രവേശിച്ചു. സിറിയയുടെ വടക്കൻ ഭാഗത്തുള്ള 29 ഗ്രാമങ്ങളിലും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ക്യാമ്പുകളിലുമുൾപ്പെടുന്ന ലക്ഷത്തിലധികം വരുന്ന ആളുകൾക്ക് പദ്ധതി ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗർഭിണികളോ മുലയൂട്ടുന്നവരോ ആയ 53000 പേരും പുരുഷന്മാരും കുട്ടികളുമടക്കം 58000 പേരും ഇതിലുൾപ്പെടുമെന്ന് ഖത്തർ റെഡ്ക്രസൻറ് വ്യക്തമാക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടം നേരേത്ത പൂർത്തിയായിട്ടുണ്ട്. എട്ട് റാപിഡ് റെസ്പോൺസ് ടീമിനു കീഴിലേക്കുള്ള റിക്രൂട്ട്മെൻറ്, പരിശീലന നടപടികളെല്ലാം ഇതിലുൾപ്പെടും. ഓരോ ടീമിലും ഒരു മിഡ് വൈഫ്, പോഷകാഹാരക്കുറവ് ചികിത്സിക്കുന്നതിനുള്ള ഒരു വിദഗ്ധൻ, രണ്ട് കമ്യൂണിറ്റി ഹെൽത്ത് വർക്കേഴ്സ്, ഒരു േഡറ്റ എൻട്രി ജീവനക്കാരൻ എന്നിവർ ഓരോ ടീമിലുമുണ്ടാകും.
പ്രാദേശിക ഭരണകൂടവുമായും മനുഷ്യാവകാശ, ദുരിതാശ്വാസ സംഘടനകളുമായും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സിറിയയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്തെ 24 ക്യാമ്പുകളും ഉൾപ്പെടും. പോഷകാഹാരക്കുറവ് മൂലം ജീവന് ഭീഷണി നേരിടുന്നവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുക, ജനങ്ങളുടെ പരിതാപകരമായ ജീവിത സാഹചര്യം കുറച്ച് കൊണ്ടുവരുക, ചെറിയ കുട്ടികളിലെ മരണനിരക്ക് കുറക്കുക, ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും കൃത്യമായ പോഷകാഹാരം ലഭ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കോവിഡ് സാഹചര്യത്തിൽ രോഗവ്യാപനം കുറക്കുന്നതിെൻറ പശ്ചാത്തലത്തിൽ പദ്ധതിയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് രണ്ടാംഘട്ടം ആരംഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.