ദോഹ: ഓണമാഘോഷിക്കാനുള്ള സകലതുമൊരുക്കി സഫാരി ഹൈപ്പർമാർക്കറ്റ് വിളിക്കുകയാണ്. ഒറ്റപ്പോക്കിന് വേണ്ടതെല്ലാം വാങ്ങി സമൃദ്ധമായി ഓണമാഘോഷിക്കാനുള്ള സാധനങ്ങളെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി വിസ്മയിപ്പിക്കുകയാണ് ഖത്തറിലെ സഫാരി ഹൈപ്പർ മാർക്കറ്റുകൾ. ലോകത്തിന്‍റെ ഏത് ഭാഗത്തായാലും മലയാളി ഓണം ആഘോഷിക്കാൻ മറക്കില്ല. മലയാളിയുടെ മനമറിഞ്ഞാണ് സഫാരി എല്ലാം ഒരുക്കിയിരിക്കുന്നത്.
നാവിൽ കൊതിയൂറുന്ന 25 കൂട്ടം അടങ്ങുന്ന ഓണസദ്യ തിരുവോണനാളിൽ ലഭ്യമാണ്. ഇതിന് നേരേത്ത ബുക്ക് ചെയ്യണം. ബേക്കറി ആൻറ് ഹോട്ട് ഫുഡ് വിഭാഗത്തിൽ ഒരുക്കുന്ന ഓണസദ്യക്ക് ഒന്നിന് 32 റിയാൽ ആണ് വില. മൂന്ന് ഓണസദ്യ വാങ്ങുന്നവർക്ക് ഒരു സദ്യ സൗജന്യമായി ലഭിക്കും. 74788949 എന്ന നമ്പറിൽ സദ്യ ബുക്ക് ചെയ്യാം. 31ന് രാവിലെ 10മുതൽ ഉച്ചക്ക് ഒരു മണിവരെ സദ്യ കൈപ്പറ്റാം. 15തരം പായസങ്ങളാണ് സഫാരി ഒരുക്കുന്നത്.
പാലട, അടപ്രഥമൻ, പഞ്ചാമൃതം, പരിപ്പുപായസം, പംപ്കിൻ പായസം, വീറ്റ് പായസം, അമ്പലപ്പുഴ പാൽപായസം തുടങ്ങിയ 15 ഇനം പായസങ്ങൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. എല്ലാവിധ കോവിഡ് പ്രതിരോധ നടപടികളും സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും എപ്പോഴും സജ്ജമാണ്. ഈ ഓണവും സുരക്ഷിതമായി ആഘോഷിക്കാൻ സഫാരി എല്ലാം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.