ദോഹ: കെ.എം.സി.സി ഖത്തർ നവോത്സവിന്റെ ഭാഗമായി വിദ്യാർഥി വിഭാഗം ഗ്രീൻ ടീൻസ് സ്പോർട്സ് വിങ് സംഘടിപ്പിച്ച ഖത്തർ ടീൻസ് ലീഗ് ആൺകുട്ടികളുടെ വിഭാഗത്തിൽ റെബെല്ലിയൻസ് എഫ്.സിയും, പെൺകുട്ടികളുടെ വിഭാഗത്തിൽ ഫാൽക്കൺസ് യുനൈറ്റഡും ജേതാക്കളായി. വുഖൈറിലുള്ള ജെംസ് അമേരിക്കൻ അക്കാദമിയിൽ നടന്ന മത്സരങ്ങളിൽ നൂറോളം കൗമാര പ്രതിഭകൾ മാറ്റുരച്ചു. പെൺകുട്ടികളുടെ രണ്ട് ടീമുകൾ അടക്കം ആറ് ടീമുകൾ മാറ്റുരച്ചു.
പ്രെഡറ്റേഴ്സ് എഫ്.സി., ബ്ലൈസിങ് സൈറൻസ് എന്നീ ടീമുകൾ യഥാക്രമം രണ്ടാം സ്ഥാനം നേടി. മുഹമ്മദ് റബീഹ് ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇബ്രാഹിം മുഹമ്മദ്, നദ മറിയം എന്നിവരെ മികച്ച ഗോൾ കീപ്പറായും ഫാദി അസീസ്, നിഹാ അജ്മൽ നബീൽ എന്നിവരെ മികച്ച കളിക്കാരായും തെരഞ്ഞെടുത്തു. അബ്ദുല്ല നഹാൻ, മിൻഹ മറിയം എന്നിവരാണ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്.
കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ഗ്രീൻ ടീൻസ് ചെയർമാൻ പി.ടി. ഫിറോസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത്, ട്രഷറർ പി.എസ്.എം. ഹുസൈൻ, അൻവർ ബാബു, എം.പി ഇല്യാസ് മാസ്റ്റർ, മുഹമ്മദ് ഇർഫാൻ, ഇശൽ സൈന എന്നിവർ സംസാരിച്ചു. സഹദ് കാർത്തികപ്പള്ളി സ്വാഗതവും, റാഫി പി.എസ് നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഫൈസൽ മാസ്റ്റർ, അജ്മൽ നബീൽ, മുസമ്മിൽ വടകര, സെഡെക്സ് കാർഗോ സി.ഇ.ഒ ജലീൽ പള്ളിക്കൽ, സിറാജ് മാത്തോത്ത്, മജീദ് എൻ.പി, ഇർഷാദ് ഷാഫി തുടങ്ങിയവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.