ദോഹ: ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഇൗജിപ്ത് വിദേശകാര്യമന്ത്രി സമിഹ് ഷോക്രിയുമായി െകെറോയിൽ കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി സഹകരണത്തിലെ വികാസം സംബന്ധിച്ച് ചർച്ചചെയ്ത ഇരുനേതാക്കളും അൽഉല കരാറിന് ശേഷമുള്ള വിവിധ കാര്യങ്ങളും കരാർ പ്രകാരമുള്ള തുടർനടപടികളും സംസാരിച്ചു. ഇരുരാജ്യങ്ങളിലെയും നിക്ഷേപാവസരങ്ങൾ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചവയും വിഷയമായി.
സംയുക്ത അറബ് സംരംഭങ്ങളുടെ ശക്തിപ്പെടുത്തൽ സംബന്ധിച്ചും ചർച്ചയായി. ഗസ്സയിലെ വെടിനിർത്തലിന് പിന്നിൽ പ്രവർത്തിച്ചതിന് ഈജിപ്തിന് ഖത്തർ വിദേശകാര്യമന്ത്രി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.