ദോഹ: അടുത്ത വർഷത്തെ ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന് ആതിഥ്യമരുളുന്നതിെൻറ ഭാഗമായി ഖത്തറിനെ വിശാലമായ ഔട്ട്ഡോർ ആർട്ട് മ്യൂസിയമായി പരിവർത്തിപ്പിക്കാനൊരുങ്ങി ഖത്തർ മ്യൂസിയംസിെൻറ പദ്ധതികൾ. കമീഷൻ ചെയ്തതും പുതിയതുമായ 40ലധികം കലാസൃഷ്ടികളുമായി ഖത്തർ മ്യൂസിയംസ് (ക്യു.എം) സജീവമായി.
ദോഹ ഉൾപ്പെടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി പൊതു ഇടങ്ങളിൽ കലാസൃഷ്ടികൾ സ്ഥാപിക്കുന്ന പദ്ധതി അടുത്ത വർഷം ലോകകപ്പ് ഫുട്ബാളിന് കിക്കോഫ് കുറിക്കുന്നതുവരെ തുടരും.
പാർക്കുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കായിക വേദികൾ, ഹമദ് രാജ്യാന്തര വിമാനത്താവളം, ഖത്തർ റെയിൽ മെേട്രാ സ്റ്റേഷനുകൾ, ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന തെരഞ്ഞെടുത്ത സ്റ്റേഡിയങ്ങൾ എന്നിവിടങ്ങളിലെല്ലാം കലാസൃഷ്ടികൾ സ്ഥാപിക്കുമെന്ന് ഖത്തർ മ്യൂസിയംസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹമദ് രാജ്യാന്തര വിമാനത്താവളം, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, പൊതു മരാമത്ത് അതോറിറ്റി-അശ്ഗാൽ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.
ദേശ-പശ്ചാത്തല ഭേദമില്ലാതെ ശിൽപകലാ രംഗത്ത് മികവുപുലർത്തുന്ന കലാകാരന്മാരുടെ സൃഷ്ടികളാൽ നമ്മുടെ പൊതു ഇടങ്ങൾ സമ്പുഷ്ടമാകുമെന്നും രാജ്യം ഇതിൽ അഭിമാനിക്കുന്നുവെന്നും ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്ന കൂറ്റൻ കലാസൃഷ്ടികൾ പ്രാദേശിക സമൂഹത്തിനും ലോകകപ്പിനായി ഖത്തറിലെത്തുന്ന ലക്ഷക്കണക്കിന് സന്ദർശകർക്കും പുതിയ അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശൈഖ അൽ മയാസ ആൽഥാനി കൂട്ടിച്ചേർത്തു.
ദോഹയിലും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുമായി 40ലധികം സൃഷ്ടികൾ സ്ഥാപിക്കുന്നത് കലാപരിപാടികളോടുള്ള ഖത്തർ മ്യൂസിയത്തിെൻറ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് പബ്ലിക് ആർട്ട് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ അബ്ദുറഹ്മാൻ അഹ്മദ് അൽ ഇസ്ഹാഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.