ഖത്തറിൻെറ വിനോദ സഞ്ചാരം ഇനി ​വേറെ ലെവൽ

ദോഹ: ഖത്തർ വേദിയാവുന്ന ഫിഫ 2022 ലോകകപ്പിൻെറ പ്രധാന ആകർഷണങ്ങളിലൊന്ന്​ കാണികൾക്ക്​ ക്രൂയിസ്​ കപ്പലുകളിൽ ഒരുക്കുന്ന ആഡംബര താമസമാണ്​. ലോകകപ്പിന്​ വർഷം മു​േമ്പതന്നെ ലോകമെങ്ങുമുള്ള ആ​രാധകരിൽനിന്ന്​ വലിയ പ്രതികരണമാണ്​ ഇതിനു​ ലഭിക്കുന്നത്​. വലിയ തുക​െചലവിൽ ആഡംബര കപ്പലുകളിൽ ഉല്ലസിച്ച്​ താമസിച്ചും കളികണ്ടും കഴിയാനുള്ള അവസരം. അതേസമയം, ക്രൂയിസ്​ കപ്പൽ അധിഷ്ഠിത വിനോദ സഞ്ചാരമേഖലയുടെ സാധ്യതകൾ കൂടുതൽ തുറന്നിടാൻ ഒരുങ്ങുകയാണ്​ ഖത്തർ ടൂറിസം. രാജ്യത്തെ വിനോദസഞ്ചാരകേന്ദ്രങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിൻെറ ഭാഗമായി ക്രൂയിസ്​ ലൈൻസ്​ ഇൻറർനാഷനൽ അസോസിയേഷൻ യു.കെ ആൻഡ് അയർലൻഡു (സി.എൽ.ഐ.എ) മായുള്ള പുതിയ പങ്കാളിത്തം കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. സി.എൽ.ഐ.എയുമായുള്ള പങ്കാളിത്ത പ്രകാരം ബ്രിട്ടൻ, അയർലൻഡ് എന്നിവിടങ്ങളിലെ ട്രാവൽ ഏജൻറുമാർ, ഓഹരിയുടമകൾ, കപ്പൽ സഞ്ചാരസമൂഹങ്ങൾ എന്നിവക്കിടയിൽ ഖത്തർ ടൂറിസത്തിന് കൂടുതൽ പ്രചാരം ലഭിക്കും.

ഈ വർഷം നവംബറിൽ സതാംപ്ടണിൽ നടക്കുന്ന സി.എൽ.ഐ.എ സെല്ലിങ്​ ക്രൂയിസ്​ ഡേയുടെ പ്രധാന സ്​പോൺസർമാരായി ഖത്തർ ടൂറിസം മുന്നിലുണ്ടാകും. കൂടാതെ, ഡിസംബറിലെ അസോസിയേഷ​െൻറ ക്രൂയിസ്​ ഫോറം സ്​പോൺസർമാരും ഖത്തർ ടൂറിസമായിരിക്കും.

ഖത്തർ വിനോദസഞ്ചാര മേഖലയുടെ വൈവിധ്യവത്​കരണത്തി​െൻറയും പുതിയ മേഖലയിൽനിന്നുള്ള സന്ദർശകരെ ആകർഷിക്കുന്നതിൻെറയും ഭാഗമായാണ് സി.എൽ.ഐ.എയുമായുള്ള പങ്കാളിത്തമെന്ന് ഖത്തർ ടൂറിസം പ്രതിനിധി ബെർത്തോൾഡ് െട്രൻകെൽ പറഞ്ഞു. ഖത്തർ ടൂറിസം പദ്ധതിയുടെ പ്രധാന ഘടകമാണ് ക്രൂയിസ്​ സഞ്ചാരമെന്നും വരുന്ന സീസണിലേക്കായി ഇതിനകം നിരവധി സഹകരണ കരാറുകളിൽ ഒപ്പുവെച്ചതായും െട്രൻകെൽ വ്യക്തമാക്കി. ക്രൂയിസ്​ അടിസ്ഥാന സൗകര്യമേഖലയിൽ പുതിയ നിക്ഷേപങ്ങൾക്ക് ഖത്തർ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിനായുള്ള പുതിയ ക്രൂയിസ്​ ടെർമിനൽ ഇതി​െൻറ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സന്ദർശകർക്കായി അതിർത്തികൾ തുറക്കാൻ ആരംഭിച്ചതോടെ മേളകളും പ്രദർശനങ്ങളും പുനരാരംഭിക്കും. ക്രൂയിസ്​ സന്ദർശകരെ വീണ്ടും ഖത്തറിലേക്ക് സ്വാഗതം ചെയ്യാനുള്ള തയാറെടുപ്പിലാണ് അധികൃതർ. പൊതുജനാരോഗ്യ മന്ത്രാലയത്തിൻെറ അകമഴിഞ്ഞ പിന്തുണ എല്ലാ പ്രവർത്തനങ്ങളിലുമുണ്ട്- അദ്ദേഹം വിശദീകരിച്ചു. സി.എൽ.ഐ.എ യു.കെ ആൻഡ് അയർലൻഡ്​ കുടുംബത്തിലേക്ക് ഖത്തർ ടൂറിസത്തെ സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മേധാവി ആൻഡി ഹാർമർ പറഞ്ഞു.

Tags:    
News Summary - qatar tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.