ദോഹ: രാജ്യത്തെ ഡെസേർട്ട് സഫാരി ഗൈഡുമാർക്കായി ഖത്തർ ടൂറിസം അതോറിറ്റിയുടെ പരിശീലന പരിപാടികൾ ആരംഭിക്കുന്നു. അതോറിറ്റിയുടെ ടൂർ ഗൈഡ്ൈട്രനിങ് ആൻഡ് ലൈസൻസിംഗ് പരിപാടി ഡെസേർട്ട് സഫാരി ഗൈഡുമാർക്ക് കൂടി പ്രയോജകരമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതി ഏപ്രിൽ 15 മുതൽ ആരംഭിക്കും. 4x4 ടൂറിസ്റ്റ് വാഹന ൈഡ്രവർമാർക്കുള്ള പരിശീലനമടക്കം ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദോഹ ഓഫ് റോഡ് ൈട്രനിങ് സെൻററാണ് ൈഡ്രവർമാർക്കുള്ള പരിശീലനം സംഘടിപ്പിക്കുന്നത്.
ൈഡ്രവിംഗ് കഴിവുകൾക്ക് പുറമേ, സുരക്ഷാ, നാവിഗേഷൻ, അടിയന്തര ഘട്ടങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളിലടക്കം പരിശീലനം നൽകും. വിനോദസഞ്ചാരികളുമായുള്ള ആശയവിനിമയം കൂടുതൽ എളുപ്പമാക്കുന്നതിന് സഫാരി ൈഡ്രവർമാർക്ക് ടൂർ ഗൈഡ് പരിശീലനവും ഇതോടൊപ്പം ലഭിക്കും. ഖത്തർ മരുഭൂമിയുടെ ചരിത്രവും പ്രകൃതവും ഗൈഡുമാരെ പഠിപ്പിക്കും. പരിശീലന പരിപാടിയിൽ വിജയിക്കുന്നവർക്ക് സഫാരി നടത്തുന്നതിനായുള്ള ഖത്തർ ടൂറിസം അതോറ്റിയുടെ ഔദ്യോഗിക ലൈസൻസും ലഭിക്കും. സീലൈൻ, ഖോർ അൽ ഉദൈദ്, സതേൺ ഖത്തർ, സിക്രീത്, സുബാറ തുടങ്ങിയ മേഖലകളിലാണ് അധികവും സഫാരി നടത്തുന്നത്.
ഫ്രീലാൻസ് അടിസ്ഥാനത്തിലും മുഴുവൻ സമയ ജോലിയെന്ന അർഥത്തിലും വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് മികച്ച പരിശീലനം നൽകുന്നതോടൊപ്പം അതോറിറ്റിയുടെ ഔദ്യോഗിക അനുമതി കൂടി നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തർ ടൂറിസം അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. ഭാവിയിൽ അതോറിറ്റിയുടെ ഔദ്യോഗിക അനുമതിയുള്ളവർക്ക് മാത്രമേ പേയിംഗ് ഗസ്റ്റുകളെയും വിനോദസഞ്ചാരികളെയും കൂട്ടി 4x4 സഫാരി നടത്താനുള്ള അനുവാദമുണ്ടായിരിക്കുകയുള്ളൂവെന്നും അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.