ദോഹ: ഖത്തറിെൻറ വിനോദസഞ്ചാര മേഖലക്ക് വൻകുതിപ്പ്. ജനുവരി മുത ൽ ആഗസ്റ്റ് 31 വരെയുള്ള കണക്ക് പ്രകാരം വിനോദസഞ്ചാര മേഖലയിൽ 11 ശ തമാനം വളർച്ചയാണ് ഒരു വർഷത്തിനിടയിൽ ദൃശ്യമായത്. ഖത്തർ നാഷനൽ ടൂറിസ ം കൗൺസിൽ സെക്രട്ടറി ജനറലും ഖത്തർ എയർവേസ് ഗ്രൂപ് ചീഫ് എക്സിക് യൂട്ടിവ് ഒാഫിസറുമായ അക്ബർ അൽ ബാക്കിർ ആണ് ഇക്കാര്യം അറിയിച്ചത്. ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ ജോലി ഒഴിവുകളിൽ 10 ശതമാനവും ഇൗ മേഖലയിലാണ്. നാല് ശതമാനം വളർച്ച ഇൗ മേഖലയിൽ ആഗോള തലത്തിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘വിനോദസഞ്ചാരവും തൊഴിൽ മേഖലയും: എല്ലാവർക്കും നല്ല ഭാവി’ എന്ന വിഷയത്തിലാണ് ദിനാചരണം നടത്തിയത്. പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടേയും സഹകരണത്തോടെ വിനോദസഞ്ചാര മേഖലയിൽ കൂടുതൽ വളർച്ചയുണ്ടാക്കാനുള്ള ശ്രമത്തിലാണ് രാജ്യം. ആഗോള നിക്ഷേപകരെയും ബിസിനസുകാരെയും രാജ്യത്തേക്ക് ആകർഷിക്കുന്ന തരത്തിൽ രാജ്യത്തിെൻറ വിനോദസഞ്ചാര മേഖലയെ മാറ്റുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. വിനോദസഞ്ചാര മേഖലയുടെ ഉപ സെക്ടറുകളായ ക്രൂയിസ് മേഖല, ബിസിനസ് ഇവൻറുകൾ, കായികമേളകൾ എന്നിവയുടെ കാര്യത്തിലും രാജ്യം വൻ പുരോഗതിയിലാണ്. 2022 ലോകകപ്പിെൻറ തയാറെടുപ്പിെൻറ ഭാഗമായി ഹോസ്പിറ്റാലിറ്റി, റീെട്ടയ്ൽ, ഗതാഗത മേഖലയിൽ വൻ മാറ്റങ്ങളും അത്യാധുനിക സൗകര്യങ്ങളുമാണ് വരുന്നത്. പല വൻ പദ്ധതികളുടെയും നിർമാണപ്രവൃത്തികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ എയർവേസ് ടൂറിസം മേഖലയിൽ വഹിക്കുന്ന പങ്ക് വലുതാണ്. മിഡിൽ ഇൗസ്റ്റിൽ ഏറ്റവും മികച്ച വിമാന കമ്പനിയായ ഖത്തർ എയർവേസിന് ആഗോളതലത്തിൽ എട്ടാം സ്ഥാനവും ഉണ്ട്. ‘വേൾഡ് ഇക്കണോമിക് ഫോറംസ് ട്രാവൽ ആൻഡ് ടൂറിസം കോമ്പറ്റിറ്റീവ്നസ് റിപ്പോർട്ട് 2019’ലാണ് ഖത്തർ എയർവേസിന് ഇൗ അംഗീകാരം ലഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വ്യോമഗതാഗത റേറ്റിങ് ഗ്രൂപ്പായ സ്കൈട്രാക്സ് ഈ വര്‍ഷത്തെ മികച്ച എയര്‍ലൈനായി ഖത്തര്‍ എയർവേസിനെ അടുത്തിടെ തിരഞ്ഞെടുത്തിരുന്നു. വ്യോമയാന വ്യവസായ മേഖലയിലെ ഏറ്റവും പ്രശസ്തമായ പുരസ്കാരമായി കണക്കാക്കുന്നതാണ് സ്കൈട്രാക്സ്.
ലോകത്തെ മികച്ച വിമാന കമ്പനിയായി അഞ്ചാം പ്രാവശ്യമാണ് ഖത്തർ എയർവേസിന് അവാര്‍ഡ് ലഭിക്കുന്നത്. ലോക റെക്കോഡാണിത്. മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍, ലോകത്തെ മികച്ച ബിസിനസ് ക്ലാസ് അവാര്‍ഡ്, ലോകത്തെ മികച്ച ബിസിനസ് ക്ലാസ് സീറ്റ് എന്നിവ ഉൾപ്പെടെ നാലു പുരസ്കാരങ്ങളാണ് ഖത്തര്‍ എയര്‍വേസ് സ്കൈട്രാക്സില് സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.