ദോഹ: കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് ഖത്തർ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ വിമാനകമ്പനികൾ നേര ത്തേ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് മുഴുവൻ തുകയും തിരിച്ചുനൽകും.
ഇൻഡിഗോയിൽ മാർച്ച് 17വരെ ടിക്കറ്റ് എടുത്തവർക്ക് മുഴുവൻ തുകയും തിരിച്ചുനൽകും. ഇതിനായി https://6ereaccomodation.goindigo.in/PLANB എന്ന ലിങ്കിൽ കയറണം. തുക തിരിച്ചുവാങ്ങുകയോ ടിക്കറ്റ് തീയതി മാറ്റുകയോ ചെയ്യാം.
എയർ ഇന്ത്യ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് മെയിൽ അയക്കും. ഇതിന് ശേഷം കമ്പനി ഓഫിസ് വഴിയോ ട്രാവൽ ഏജൻസി മുഖേനയോ റീഫണ്ട് ചെയ്യാം.
കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കം 14 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഖത്തർ താൽകാലിക യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇറാൻ, ഇറാഖ്, ലെബനാൻ, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പീൻസ്, സൗത്ത്കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലൻഡ് എന്നിവയാണ് മറ്റു രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.