ഡിജിറ്റൽ ആർട്ടിൽ ഫലസ്​തീ‍െൻറ വേദന പകർത്തി ഖത്തർ കലാകാരന്മാർ

ദോഹ: കോവിഡ്​ കാലത്ത്​ ലോകം ഡിജിറ്റൽ മുറികളിലാണ്​. കളിയും വിനോദവും പഠനവും ജീവിതവും അവിടെ ആയതോടെ, കലാകാരന്മാരും ഡിജിറ്റൽ മാധ്യമങ്ങളെ തങ്ങളുടെ കാൻവാസാക്കി മാറ്റുന്നു. അവക്ക്​ പ്രതിഷേധത്തി‍െൻറയും ബോധവത്​കരണത്തി‍െൻറയും കൂടി നിറം പകരുകയാണ്​ ഖത്തർ ഫൗണ്ടേഷനു കീഴിലെ വിവിധ സർവകലാശാലകളിൽനിന്ന്​ പഠനം പൂർത്തിയാക്കിയ മൂന്നു​ കലാകാരന്മാർ. ഫലസ്​തീൻ പ്രതിന്ധിയുമായി ബന്ധപ്പെട്ട ബോധവത്​കരണ പ്രവർത്തനങ്ങളാണ്​ ഡിജിറ്റൽ മീഡിയ വഴി നടക്കുന്നത്​.


ടെക്സാസ്​ എ.എം യൂനിവേഴ്സിറ്റി ഖത്തറിൽനിന്ന്​ പുറത്തിറങ്ങിയ ജാബിർ ഹെൻസാബിെൻറ രണ്ടു സൃഷ്​ടികൾ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അൽ അഖ്സ പള്ളിയെ അണച്ചുപിടിക്കുന്ന ചെറിയ പെൺകുട്ടിയുടെ രചനയാണ് ഒന്ന്. തകർന്ന വീടിനു മുന്നിൽ പ്രിയപ്പെട്ട കളിപ്പാട്ടം അണച്ചുപിടിച്ചു നിൽക്കുന്ന കുട്ടിയുടെ ചിത്രമാണ് ഹെൻസാബിന് ഇത് രൂപപ്പെടുത്താൻ പ്രചോദനമായത്. ഒരു പെൺകുട്ടിയുടെ പിതാവെന്ന നിലയിൽ ഈ ചിത്രം വേദനിപ്പിച്ചെന്നും ഇതാണ് അൽ അഖ്സ പള്ളിയെ അണച്ചുപിടിക്കുന്ന കുട്ടിയെ വരക്കാൻ പ്രചോദിപ്പിച്ചതെന്നും ജാബിർ ഹെൻസാബ് പറയുന്നു. ഫലസ്​തീനു വേണ്ടിയുള്ള ഖത്തറിെൻറയും മറ്റുരാഷ്​ട്രങ്ങളുടെയും പിന്തുണയെയാണ് ഈ ചിത്രം പ്രതിനിധീകരിക്കുന്നതെന്നും ഹെൻസാബ് വ്യക്തമാക്കി.

ബോംബിങ്ങിൽ ഉയർന്നുവന്ന പുകച്ചുരുളുകളിൽ കുട്ടികളെ വരച്ചതാണ് ഹെൻസാബിെൻറ മറ്റൊരു രചന. ഇൻസ്​റ്റഗ്രാമിലൂടെയാണ് ഹെൻസാബ് ഇതിനെ ജനങ്ങളിലേക്കെത്തിച്ചത്. പുകച്ചുരുളുകൾക്കിടയിലുള്ള കെട്ടിടങ്ങളിൽ കുഞ്ഞുങ്ങളുമുണ്ടെന്ന സന്ദേശമാണ് ചിത്രത്തിൽ.


നോർത്ത് വെസ്​റ്റേൺ യൂനിവേഴ്സിറ്റി ഖത്തറിൽനിന്ന്​ പഠനം പൂർത്തിയാക്കിയ ഗ്രാഫിക് ഡിസൈനറായ ബുഥൈന അൽ സമാനാണ് ഫലസ്​തീന് പിന്തുണയുമായി ഡിജിറ്റൽ കലയെ ഉപയോഗപ്പെടുത്തിയ മറ്റൊരാൾ. ഖത്തർ നാഷനൽ മ്യൂസിയത്തിൽ സ്വന്തമായി രൂപകൽപന ചെയ്ത സ്​റ്റിക്കറുകളും ടി-ഷർട്ടുകളും വിൽപന നടത്തുകയാണ് അൽ സമാൻ.

ആർട്ട് ഫോർ ഫലസ്​തീനെന്ന സമൂഹ മാധ്യമ കാമ്പയിനിലും ബുഥൈന അൽ സമാൻ അംഗമായിരുന്നു. ഫലസ്​തീെൻറ സാംസ്​കാരവും അവരുടെ ജനതയെയും പൈതൃകത്തെയും കലയിലൂടെ ജനങ്ങളിലേക്കെത്തിച്ചിരിക്കുകയാണ് ഇവർ. കലയിലൂടെ രാഷ്​​്ട്രീയ പ്രശ്നത്തെ അടയാളപ്പെടുത്തുന്നതു ആദ്യമായാണ്​. നിസ്സഹായരാണെന്നു തോന്നുമെങ്കിലും ചിലപ്പോൾ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കും. ഫലസ്​തീന് പിന്തുണയേകുന്നതാണ് ചെയ്തിരിക്കുന്നത് -അവർ പറഞ്ഞു.

വിർജീനിയ കോമൺവെൽത്ത് യൂനിവേഴ്സിറ്റി സ്​കൂൾ ഓഫ് ആർട്ട് ഖത്തറിൽനിന്ന്​ പഠനം പൂർത്തിയാക്കിയ ഗ്രാഫിക് ഡിസൈനറായ ഹാസിം ആസിഫാണ് മറ്റൊരാൾ. ഇൻസ്​റ്റഗ്രാമിൽ ആർട്ടിസ്​റ്റ്സ്​ ഫോർ റെസിസ്​റ്റൻസ്​ എന്ന പേരിൽ ആരംഭിച്ച സീരീസ്​ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക, അന്തർദേശീയ കലാകാരന്മാരെയും ഡിസൈനർമാരെയും ഒരുമിപ്പിക്കുന്നതിൽ ഇത് വലിയ പങ്കുവഹിച്ചു. 

Tags:    
News Summary - Qatari artists capture the pain of Palestine in digital art

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.