അഫ്​ഗാനിലെത്തിച്ച ദുരിതാശ്വാസ വസ്​തുക്കൾ

അഫ്​ഗാന്​ ആശ്വാസവുമായി ഖത്തറി​െൻറ ആറാം വിമാനമെത്തി

ദോഹ: അഫ്​ഗാനിലേക്ക്​ 20 ടൺ ഭക്ഷ്യവസ്​തുക്കളുമായി ഖത്തറി​െൻറ ദുരിതാശ്വാസവുമായി ആറാമത്തെ വിമാനം വെള്ളിയാഴ്​ച പറന്നെത്തി. ഖത്തർ ചാരിറ്റി, ഖത്തർ ഫണ്ട്​ ഫോർ ഡെവലപ്​മെൻറ്​ നേതൃത്വത്തിലാണ്​ ഹാമിദ്​ കർസായി രാജ്യാന്തര വിമാനത്താവളത്തിൽ ഖത്തർ എയർവേസ്​ വിമാനം കൂടുതൽ ദുരിതാശ്വാസ വസ്​തുക്കളെത്തിച്ചത്​. ഈമാസം ആദ്യം മുതലാണ്​ ഖത്തറി​െൻറ നേതൃത്വത്തിൽ അഫ്​ഗാനിൽ ഭക്ഷണ വസ്​തുക്കളും മരുന്നുകളുമായി സഹായം എത്തിത്തുടങ്ങിയത്​. ഇതിനകം 138 ടൺ ഖത്തറി​െൻറ നേതൃത്വത്തിൽ അഫ്​ഗാനിലെത്തിച്ചുക്കഴിഞ്ഞു. 

Tags:    
News Summary - Qatar's sixth plane arrives in Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.