ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിങ് ഈദുൽ അദ്ഹയോടനുബന്ധിച്ച് ‘പെരുന്നാൾ വൈബ്’ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി അധ്യക്ഷത വഹിച്ചു. ഉമർ ഫൈസി ഈദ് സന്ദേശം കൈമാറി. ഇബ്റാഹീം നബിയുടെ ത്യാഗപൂർണമായ ജീവിതത്തിൽനിന്ന് സമർപ്പണത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് അദ്ദേഹം ഉണർത്തി. ശബീറലി അത്തോളി, ട്രഷറർ മുഹമ്മദലി മൂടാടി, അബ്ദുൽ ഹകീം പിലാത്തറ, വി.കെ. ഷഹാന എന്നിവർ സംസാരിച്ചു.
കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, ക്വിസ് മത്സരം, ജസ്റ്റ് എ മിനിറ്റ് ടോക് എന്നിവക്ക് മുർഷിദ് മങ്കട, മുഹമ്മദ് ഫെബിൽ , സെലു അബൂബക്കർ എന്നിവർ നേതൃത്വം നൽകി. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനവിതരണം കെ.ടി. ഫൈസൽ സലഫി, ഖാലിദ് കട്ടുപ്പാറ, ഇസ്മാഇൗൽ നന്തി, കെ.ടി. അബ്ദുറഹ്മാൻ (അൽഖോബാർ) എന്നിവർ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.