ദോഹ: മിഡിലീസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ക്യു.എൻ.ബി പുതിയ ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ് പ്ലാറ്റ്ഫോമുകൾ പുറത്തിറക്കി. തടസ്സമില്ലാത്ത ഡിജിറ്റൽ ബാങ്കിങ് അനുഭവത്തിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ നൽകുന്നതിന്റെ ഭാഗമായാണ് ക്യു.എൻ.ബി പുതിയ പ്ലാറ്റ്ഫോമുകൾ അവതരിപ്പിച്ചിരിക്കുന്നത്.
പൂർണമായും പുനർരൂപകൽപനക്ക് വിധേയമായി, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി മികച്ച കെട്ടിലും മട്ടിലുമാണ് പുതിയ ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ് പ്ലാറ്റ്ഫോമുകൾ പുറത്തിറക്കിയിരിക്കുന്നത്. സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ എന്നിവയിലുടനീളം നൂതനവും ഏകീകൃതവുമായ ബാങ്കിങ് അനുഭവം നൽകുന്നതിന് പുതിയ പ്ലാറ്റ്ഫോം വിവിധ സാങ്കേതികവിദ്യകളാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
എല്ലാ ബാങ്കിങ് ആവശ്യങ്ങളും ഉപഭോക്താക്കൾക്ക് അവർ എവിടെയായിരുന്നാലും എപ്പോൾ വേണമെങ്കിലും കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് സൗകര്യവും എളുപ്പത്തിലുള്ള ആക്സസിനും ക്യു.എൻ.ബി മുൻഗണന നൽകിയിട്ടുണ്ട്.
ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ എല്ലാ ഉപഭോക്തൃ അക്കൗണ്ടുകൾ, ക്രെഡിറ്റ് കാർഡുകൾ, ലോണുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം സേവനങ്ങളും ഫീച്ചറുകളും എളുപ്പത്തിൽ കാണാനും ആക്സസ് ചെയ്യാനും അനുവദിക്കുന്നതാണ് പുതിയ ഡാഷ്ബോർഡ്.
ഇംഗ്ലീഷ്, അറബി, ഫ്രഞ്ച് ഭാഷകളിൽ ലഭ്യമായ പുതിയ മൊബൈൽ ബാങ്കിങ് ഐ.ഒ.എസ്, ആൻഡ്രോയിഡ്, ഹാർമണി ഓപറേറ്റിങ് സിസ്റ്റങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.