ദോഹ: ഡെന്മാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിൽ ഖുർആൻ കത്തിച്ച സംഭവത്തെ ശക്തമായി അപലപിച്ച് ഖത്തർ. ലോകമാകെയുള്ള 200 കോടി ഇസ്ലാംമത വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും പ്രകോപിപ്പിക്കുന്നതുമായ നടപടിയാണ് ഇതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലായി ഇസ്ലാമിനെയും മതമൂല്യങ്ങളെയും അവഹേളിച്ചും നിന്ദിച്ചും നടത്തുന്ന ഇത്തരം പ്രവൃത്തികൾ ആവർത്തിക്കുന്നത് ഹീനമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ഇത്തരം പ്രവൃത്തികൾ അനുവദിക്കുന്നത് വിദ്വേഷവും അക്രമവും വളർത്തുകയും സമാധാനപരമായ സഹവർത്തിത്വത്തിന് ഭീഷണിയാവുകയും ചെയ്യും. ഇത്തരം സംഭവങ്ങളിലെ ഇരട്ടത്താപ്പ് സമീപനം ദോഷകരമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വെറുപ്പും വിദ്വേഷവും പരത്തുന്ന ഇത്തരം സമീപനങ്ങൾ തടയാനും ഇസ്ലാം ഭീതിപടർത്തുന്ന നടപടികൾ തള്ളാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.