ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ ലേണിങ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 22ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ജനറല്‍ കാറ്റഗറിയില്‍ അസ്മ സജീര്‍, ആയിശ അലീഫ, വഫ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ നേടി.
കുട്ടികളുടെ വിഭാഗത്തില്‍ റാഇദ് അബ്ദുല്‍ നാസര്‍, മുഹമ്മദ് ഐദിന്‍, ശിഫ പര്വീന് എന്നിവര്‍ ആദ്യ റാങ്കുകള്‍ കരസ്ഥമാക്കി. അബിയ ഇസ്കന്ദര്‍, നിഹാല്‍ അബ്ദുല്‍ കരീം, മെഹറിന് സജീവ്, മുഹമ്മദ് ബാസില്‍, ഫൈസാന്‍ ബിന്‍ നൗഷാദ്, ഫര്‍ഹ യൂസുഫ്, ഹുദ മുസ്തഫ, സന ഹനീന്, താലിയ ശിഹാബുദ്ദീന്, ലുബാന സിറാജ്, ഹെനിന് ഹാഫിസ് എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.
മിദ്ലാജ് ലത്തീഫ്, താജുദ്ദീന് മുല്ലവീടന്‍, അബ്ദുല്‍ നസീര്‍ പാനൂര്‍, ഡോ. റസീല്‍, അസ്ലം മാഹി, ഷൈജല്‍ ബാലുശ്ശേരി, ജാസ്മിന് നസീര്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു.
അടുത്തുനടക്കുന്ന പൊതുപരിപാടിയില്‍ വിജയികള്‍ക്ക് സമ്മാനം നല്‍കുമെന്ന് ഖുര്‍ആന്‍ ലേണിങ് സ്കൂള്‍ ചെയര്മാന് അബ്ദുല്‍ ലത്തീഫ് നല്ലളം, കണ്‍വീനര്‍മാരായ സിറാജ് ഇരിട്ടി, അബ്ദുല്‍ ഹമീദ് കല്ലിക്കണ്ടി എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.