ദോഹ: 18 വർഷം നീണ്ടുനിന്ന പഠന ക്ലാസിൽ ഒരു അധ്യാപകന് കീഴിൽ വിശുദ്ധ ഖുർആർ മുഴുവൻ പഠിച്ചെടുത്ത പഠിതാക്കളുടെ സംഗമമൊരുക്കി സി.ഐ.സി വക്റ യൂനിറ്റ്. 2006ൽ അധ്യാപകൻ ആദം ശാന്തപുരത്തിന് കീഴിൽ ആരംഭിച്ച ഖുർആൻ സ്റ്റഡി സെന്ററിൽനിന്നാണ് 22 പേരുടെ സംഘം പഠനം പൂർത്തിയാക്കിയത്. ആഴ്ചയിലൊരിക്കൽ ഒരു മണിക്കൂർ എന്നനിലയിൽ ആരംഭിച്ച പഠന സംരംഭത്തിനിടയിൽ പഠിതാക്കളിൽ പലരും നാട്ടിലേക്ക് മടങ്ങിയെങ്കിലും ഓൺലൈൻ വഴിയും ക്ലാസിൽ തുടരുകയും ഖുർആൻ പഠനം പൂർത്തിയാക്കുകയും ചെയ്തുവെന്ന പ്രത്യേകതയുമുണ്ട്.
ക്ലാസ് പൂർത്തിയായതിന്റെ ഭാഗമായി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് സി.ഐ.സി കേന്ദ്ര അംഗം കെ.സി. അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. ആദം ശാന്തപുരം സംസാരിച്ചു. വക്റ സോൺ പ്രസിഡൻറ് ഷാനവാസ് ഖാലിദ്, യൂനിറ്റ് പ്രസിഡന്റ് അബ്ദുറഷീദ് എം.ടി, ഖുർആൻ സ്റ്റഡി സെൻറർ വക്ര കോഓഡിനേറ്റർ സാബിർ, പഠിതാക്കളായ മുജീബ് റഹ്മാൻ, ഡോ. റസീം, ഷഹനാസ് നൂറുദ്ദീൻ , സിറാജുദ്ദീൻ, ഹഫീസ്, ഖുർആൻ സ്റ്റഡി സെൻറർ അസിസ്റ്റൻറ് കോഓഡിനേറ്റർ നൗഷാദ് എന്നിവർ ആശംസകൾ നേർന്നു.ചടങ്ങിൽ ഖുർആൻ പരീക്ഷ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.