ഖു​ർ​ആ​ൻ ഉ​ൾ​സാ​രം പ്ര​കാ​ശ​നം ദോ​ഹ പു​സ്ത​ക​മേ​ള​യി​ലെ ഐ.​പി.​എ​ച്ച് പ​വി​ലി​യ​നി​ൽ ന​ട​ന്ന​പ്പോ​ൾ

ഖു​ർ​ആ​ൻ ഉ​ൾ​സാ​രം പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: എ​ഴു​ത്തു​കാ​ര​നും വി​വ​ർ​ത്ത​ക​നു​മാ​യ ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ ര​ചി​ച്ച് ഐ.​പി.​എ​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ച ഖു​ർ​ആ​ൻ ഉ​ൾ​സാ​രം (അ​മ്മ ജു​സു​അ) വാ​യ​ന ലോ​ക​ത്തി​ന് സ​മ​ർ​പ്പി​ച്ചു. ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​ത്ത് എ​ഴു​ത്തു​കാ​ര​ൻ യാ​സ​ർ അ​ൽ ബ​ഹ്‌​രി, പ്ര​മു​ഖ ബ്രി​ട്ടീ​ഷ് ഇ​സ്‍ലാ​മി​ക് പ്ര​സാ​ധ​ക​ൻ ഇ​ദ്‌​രീ​സ് മേ​യേ​ഴ്സി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

പ​ദ​വി​ന്യാ​സ​ത്തി​ൽ ലാ​ളി​ത്യ​വും ഭാ​ഷ​യി​ൽ ഹൃ​ദ്യ​ത​യും വ്യാ​ഖ്യാ​ന​ത്തി​ൽ സ​മ​കാ​ലി​ക​ത​യും പു​ല​ർ​ത്തി, അ​റ​ബി​പ​ദ​ങ്ങ​ളു​ടെ വി​ശാ​ല അ​ർ​ഥ​ധ്വ​നി​ക​ളി​ലൂ​ന്നി വി​ക​സി​ക്കു​ന്ന വേ​റി​ട്ടൊ​രു ഖു​ർ​ആ​ൻ പ​രി​ഭാ​ഷ​യാ​ണ് ഇ​ത്. ഖ​ത്ത​റി​ലെ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നാ​യ സാ​ലി​ഹ് അ​ൽ ഗ​രീ​ബി, സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഖ​ത്ത​ർ വൈ​സ് പ്ര​സി​ഡ​ന്റ് ഹ​ബീ​ബ്‌ റ​ഹ്മാ​ൻ കീ​ഴി​ശ്ശേ​രി, ബി​ലാ​ൽ ഹ​രി​പ്പാ​ട്, ബ​ഷീ​ർ അ​ഹ്‌​മ​ദ്‌, റ​ഷീ​ദ് മ​മ്പാ​ട്, ഷു​ക്കൂ​ർ എ.​എം, ഫ​ർ​ഹാ​ൻ എ​ന്നി​വ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Quran Translation Book Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.