ദോഹ: രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിദേശികൾക്ക് നിക്ഷേപം ഇറക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം. ഭൂമി, കെട്ടിടങ്ങൾ തുടങ്ങിയവ ഈ മേഖലയിൽ വിദേശികൾക്ക് സ്വന്തമാക്കാൻ കഴിയുന്ന തരത്തിലുള്ള കരട് നിയമത്തിെൻറ നിബന്ധനകൾക്കാണ് മന്ത്രിസഭയുടെ അംഗീകാരം കിട്ടിയത്. വ്യവസഥകളോട് കൂടി വിദേശികൾക്ക് ഖത്തറിൽ ഇനി ഭൂമി സ്വന്തമാക്കാം. വ്യാപാരത്തിനും താമസത്തിനും അടക്കമുള്ള ആവശ്യങ്ങൾക്ക് കെട്ടിടം നിർമിക്കുന്നതിന് വിദേശികൾക്ക് തടസ്സമുണ്ടാകില്ല. ഖത്തരികളല്ലാത്തവർക്ക് ഈ മേഖലയിൽ ഇടപെടുന്നതിന് വേണ്ടിയുള്ള പ്രത്യേക നിയമത്തിനുള്ള ശുപാർശ ഈയിടെയാണ് പ്രത്യേക കമ്മിറ്റി മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിച്ചത്.
വിദേശികൾക്ക് ഭൂമി സ്വന്തമാക്കുന്നതിനുള്ള പ്രത്യേക പ്രദേശം നിർണയിക്കുന്നതടക്കമുള്ള വ്യവസ്ഥകൾ ഉടനെ പ്രാബല്യത്തിൽ വരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വിദേശികളുടെ മരണശേഷം അവരുടെ സ്വത്തിനുളള അവകാശം അനന്തരാവകാശികൾക്ക് ലഭ്യമാക്കുന്നതടക്കമുള്ള നിയമങ്ങളും ഈ വ്യവസ്ഥയിലുണ്ടാകും. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും ദേശീയ വരുമാനത്തിനുള്ള ഉറവിടങ്ങളെ വൈവിധ്യവത്ക്കരിക്കുന്നതിനുമായാണ് കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ആൽഥാനി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിദേശികൾക്ക് സ്വന്തമായി ഭൂമി കൈവശം വെക്കാനാകുന്നതോടെ വ്യാപാര സംരഭങ്ങളിൽ വലിയ തോതിൽ വിദേശ നിക്ഷേപം എത്തുമെന്ന് കരുതപ്പെടുന്നു.
നേരത്തെ വിദേശികൾക്ക് വാണിജ്യ വ്യാപാര മേഖലയിൽ നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നൽകി മന്ത്രിസഭ ഉത്തരവ് ഇറക്കിയിരുന്നു. ഖത്തറിൽ 691,000 ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികളടക്കമുള്ളവർക്ക് ഖത്തറിലെ പുതിയ നിയമം ഏെറ ഗുണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.