ദോഹ: റിയൽ എസ്റ്റേറ്റ് മേഖല കൂടുതൽ നിയമപരമാക്കാനുള്ള നടപടികളുമായി നീതിന്യായമന്ത്രാലയം മുന്നോട്ട്. ലൈസൻസ് ലഭിച്ച ഖത്തരി റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരുടെ രണ്ടാമത് ബാച്ചും പുറത്തിറങ്ങി. പരിശീലനം പൂർത്തിയാക്കിയ ഇവർ നീതിന്യായമന്ത്രാലയത്തിന് കീഴിലുള്ള റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്സ് അഫയേഴ്സ് കമ്മിറ്റിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ചുമതലേയറ്റു. റിയൽ എസ്റ്റേറ്റ് മേഖലയിലെ ഏജൻറുമാെര നിയമവിധേയമാക്കുകയും ഈ രംഗത്ത് നിയമം ശക്തമാക്കുകയും െചയ്യുന്നതിെൻറ ഭാഗമായാണ് നീതിന്യായ മന്ത്രാലയത്തിൻെറ ഇത്തരം നടപടികൾ. റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് പ്രഫഷൻ എന്നത് ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതാണ്.
ഇടപാടുകാരും ഇടനിലക്കാരും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിെപ്പടുത്തുകയും നിയമവിധേയമാക്കുകയും മന്ത്രാലയത്തിൻെറ ലക്ഷ്യമാണ്. റിയൽ എസ്റ്റേറ്റ് ബ്രോക്കർ പ്രഫഷൻ ആഗ്രഹിക്കുന്ന ആളുകൾക്ക് പ്രത്യേക പാഠ്യപരിശീലന കോഴ്സുകളാണ് മന്ത്രാലയത്തിന് കീഴിൽ ആരംഭിച്ചിരിക്കുന്നത്. ഇതിനകം 67 പേർ ലൈസൻസ് നേടിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽനിന്ന് അനധികൃത ഏജൻറുമാരെ അകറ്റിനിർത്തുകയെന്ന ലക്ഷ്യവുമായാണ് നടപടികളെല്ലാം. അംഗീകാരമില്ലാത്ത നിരവധി ഏജൻറുമാരാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്.
റിയൽ എസ്റ്റേറ്റ് സംബന്ധമായ നിയമം നടപ്പാക്കുക, റിയൽ എസ്റ്റേറ്റ് േബ്രാക്കറേജ് വ്യാപാരത്തിന് നിയമപരിരക്ഷ നൽകുകയും സംഘടിതമാക്കുകയും ചെയ്യുക എന്നത് മന്ത്രാലയത്തിൻെറ നയമാണ്.
റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട 2017ലെ 22ാം നമ്പർ നിയമമനുസരിച്ചാണ് നടപടികൾ. റിയൽ എസ്റ്റേറ്റ് ഇടനിലക്കാർക്ക് സേവനങ്ങൾ ഉറപ്പുവരുത്തുക, തൊഴിൽ വിവരം, തരംതിരിക്കൽ, നടപടികൾ സ്വീകരിക്കുക തുടങ്ങിയവക്കായി മന്ത്രാലയം ഉടൻ പോർട്ടൽ ആരംഭിക്കുകയും ചെയ്യും.
റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട േപ്രാപ്പർട്ടി രജിസ്േട്രഷൻ ഇൻഡെക്സിൽ ആഗോള തലത്തിൽ ഖത്തറിന് ഈയടുത്താണ് ഒന്നാം സ്ഥാനം ലഭിച്ചത്. നേരത്തേ 2019ലെ റിപ്പോർട്ടിൽ 20ാം സ്ഥാനത്തായിരുന്നു ഖത്തർ. രാജ്യത്തെ സ്വത്ത് രജിസ്േട്രഷൻ നടപടികൾ എളുപ്പമാക്കിയതും വ്യാപാര അന്തരീക്ഷം മികവിലേക്ക് ഉയർന്നതുമാണ് സൂചികയിൽ മുന്നിലെത്താൻ ഖത്തറിനെ തുണച്ചത്.
രാജ്യത്തെ വ്യാപാര രംഗത്തെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൽ ഖത്തർ അന്താരാഷ്ട്ര തലത്തിൽ ആദ്യ 20 റാങ്കിനുള്ളിലെത്തിയിട്ടുണ്ട്. വ്യാപാര മേഖലയുടെ വളർച്ചക്കായി ഖത്തർ നടപ്പാക്കിയ പരിഷ്കാരങ്ങളാണ് ഗുണകരമായത്.എന്നാൽ, ഇ.ഡി.ബി 2020 ഇൻഡെക്സിൽ ഖത്തറിന് 77ാം സ്ഥാനമാണുള്ളത്. 10 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈസ് ഓഫ് ഡോയിങ് ബിസിനസ് ഇൻഡക്സ്.
ഇതിൽ മൂന്ന് മേഖലകളിൽ ഖത്തർ ആഗോള തലത്തിൽ മുന്നിലാണുള്ളത്. ഓണർഷിപ് രജിസ്േട്രഷനിൽ ഈ അടിസ്ഥാനത്തിലാണ് ഖത്തറിന് ആഗോള തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്. ഇലക്ട്രിസിറ്റി ആക്സസ് ഇൻഡെക്സിൽ ഖത്തർ ആദ്യ 20 സ്ഥാനങ്ങളിലെത്തിയപ്പോൾ െക്രഡിറ്റ് ഇൻഡെക്സിൽ അഞ്ചാം സ്ഥാനവും പേമെൻറ് ടാക്സ് ഇൻഡെക്സിൽ മൂന്നാം സ്ഥാനവും ബിൽഡിങ് പെർമിറ്റ് ഇൻഡെക്സിൽ 13ാം സ്ഥാനവും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.